Image

കേരള ഫ്രണ്ട്‌സ് ക്ലബിനു നവ നേതൃത്വം

Published on 21 June, 2019
കേരള ഫ്രണ്ട്‌സ് ക്ലബിനു നവ നേതൃത്വം


സിഡ്‌നി: നോര്‍ത്ത് വെസ്റ്റ് സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ കേരള ഫ്രണ്ട്‌സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 1 നു വിനിയാര്‍ഡ് അവിനാ റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു. യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.തുടര്‍ന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. 

പുതിയ ഭാരവാഹികളായി സ്‌റ്റെനി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ജോസ് ചാക്കോ (വൈസ് പ്രസിഡന്റ്), സംഗീത കാര്‍ത്തികേയന്‍ (സെക്രട്ടറി), ജോസ് സാവോ (ട്രഷറര്‍), ലിജോ ജോണ്‍
(പിആര്‍ഒ) , ജോണിക്കുട്ടി തോമസ് (എക്‌സിക്യൂട്ടീവ് അഡ്വൈസറി ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബേബി ജോസഫ് ,സുരേഷ് ബാബു ,ജിനി ഗാന്ധി ,രഞ്ജിത് രാധാകൃഷ്ണന്‍ ,ഷൈജു പോള്‍ ,ഗീവര്‍ഗീസ് കൊല്ലനൂര്‍ ,മനോജ് കൂക്കള്‍ ,സുനോജ് സെബാസ്റ്റ്യന്‍ ,വിനോ വര്‍ക്കി എന്നിവരേയും വനിതാ കമ്മിറ്റി അംഗങ്ങളായി ഉഷ പദ്മനാഭന്‍ ,സന്ധ്യ ജിനി , രഞ്ജു രഞ്ജന്‍ എന്നിവരേയും തെരഞ്ഞെടുത്തു. 

തുടര്‍ന്നു നടന്ന യോഗത്തില്‍ കേരളത്തിലെ പ്രളയദുരന്തത്തോടനുബന്ധിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചരലക്ഷം രൂപ ചുരുങ്ങിയ സമയത്തിനുള്ളില്‍ പിരിച്ചു നല്‍കുവാന്‍ നേതൃത്വം നല്‍കിയവരെ അനുമോദിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധ ആകര്‍ഷിച്ച 'ജന്റില്‍മെന്‍ നൈറ്റ് ഔട്ട്' തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നടത്തുവാന്‍ തീരുമാനിച്ചു. വനിതകള്‍ക്കുവേണ്ടി 'ജിമിക്കി കമ്മല്‍ നൈറ്റ്' എന്ന പേരില്‍ പ്രത്യേക പരിപാടി നടത്തുവാനും മുന്‍വര്‍ഷങ്ങളിലെ പോലെ വിപുലമായ രീതിയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു . കലാപരിപാടികള്‍ക്കും അത്താഴ വിരുന്നിനു ശേഷം വാര്‍ഷിക പൊതുയോഗത്തിനു സമാപനമായി.

റിപ്പോര്‍ട്ട്:ജയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക