ഹൂസ്റ്റണ്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ ലോഹിതദാസ് മാധ്യമ പുരസ്‌കാരം
ലഭിച്ച ഇന്ത്യാ വിഷന്‍ ഡപ്യുടി ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജിനെ ഓര്‍ത്തഡോക്‌സ്
ടെലിവിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അഭിനന്ദിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ അഭിവന്ദ്യ
പുലികോട്ടില്‍ മാര്‍ യുലിയോസ് മെത്രാപ്പോലീത്ത, സി.ഇ.ഒ. റവ.ഫാ. ജോണ്‍സണ്‍
പുഞ്ചകോണം, സെക്രടറി ചാര്‍ളി പടനിലം, ഡയറക്ടര്‍മാരായ ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍,
പുലികോട്ടില്‍ ജോയി, മാത്യൂസ് ജോണ്‍ അട്ടത്തറയില്‍ എന്നിവരും
അനുമോദനങ്ങള്‍
അറിയിച്ചു.
ഓര്‍ത്തഡോക്‌സ് ടി.വി. മൊബൈല്‍ ഫോണില്‍
ആന്‍ട്രോയിട് ഫോണ്‍ ഉപയോഗിയ്‌ക്കുന്നവര്‍ക്കും ലഭ്യമാക്കിയിരിക്കുന്ന വിവരം ഫാ.
പുഞ്ചകോണം അറിയിച്ചു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, അമേരിക്ക തുടങ്ങി എല്ലാ സ്ഥലത്ത്
നിന്നും വാര്‍ത്തകള്‍ തത്സമയം പ്രക്ഷേപണം ചെയ്യാനുള്ള ഓര്‍ത്തഡോക്‌സ് ടെലിവിഷന്റെ
പ്രവര്‍ത്തന ശേഷിയില്‍ ബോര്‍ഡ് സന്തുഷ്ടി പ്രകടിപ്പിച്ചു.