Image

എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു

Published on 27 April, 2012
എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു
ന്യൂഡല്‍ഹി: കോഴിക്കോട് എംപി എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു. എം.കെ. രാഘവനും അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നും കാണിച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സിപിഎമ്മിലെ മുഹമ്മദ് റിയാസ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ ഹൈക്കോടതിയും മുഹമ്മദ് റിയാസിന്റെ ഹര്‍ജി തള്ളിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 838 വോട്ടിനാണ് എം.കെ.രാഘവനോട് മുഹമ്മദ് റിയാസ് പരാജയപ്പെട്ടത്. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയവര്‍ തനിക്കെതിരെ ആരോപണങ്ങളുമായി 'ജാഗ്രത' എന്ന പേരില്‍ പ്രസിദ്ധീകരണം അടിച്ചിറക്കിയെന്നും താന്‍ ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന് ജനതാദള്‍ (എസ്) പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും ജനറല്‍ സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടിയും പ്രസംഗിച്ചുവെന്നും തെറ്റായ ഈ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഒരു പത്രം പ്രസിദ്ധീകരിച്ചുവെന്നും റിയാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക