Image

ലളിതവും സുവ്യക്തവുമായ പാപ്പായുടെ ചിന്താധാരകള്‍

Published on 20 April, 2012
ലളിതവും സുവ്യക്തവുമായ പാപ്പായുടെ ചിന്താധാരകള്‍
റോം: ഇന്നിന്‍റെ നിഷേധാത്മകമായ ചിന്താഗതികള്‍ക്ക് വഴങ്ങാത്ത വ്യക്തിത്വമാണ് ബനഡിക്ട് 16-ാമന്‍ പാപ്പയുടേതെന്ന് വിദഗ്ദ്ധാഭിപ്രായം.
ഏപ്രില്‍ 19-ാം തിയതി അനുസ്മരിക്കപ്പെടുന്ന പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ 7-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിലാണ് വിദഗ്ദ്ധന്മാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സംസ്കാരങ്ങളുടെ സാമൂഹ്യ സംഘട്ടനവും മതമൗലികവാദവും മതനിരപേക്ഷതയും ഉയര്‍ന്നുനില്ക്കുന്ന ലോകത്ത് തന്‍റെ ലളിതവും സുവ്യക്തവുമായ ചിന്താധാരകള്‍കൊണ്ട് ലോകത്തെ നയിക്കുന്ന മഹല്‍ വ്യക്തിയാണ് ബനഡിക്ട് 16-ാമന്‍ പാപ്പായെന്ന്, അഭിമുഖത്തില്‍ പങ്കെടുത്ത ജൈവശാസ്ത്രജ്ഞന്‍ ആഞ്ചെലോ വെസ്ക്കോവി അഭിപ്രായപ്പെട്ടു.
ലോകത്ത് ഇന്ന് ഏറ്റവും ആവശ്യമായിരിക്കുന്ന ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രാഭവവും വിശ്വാസത്തിന്‍റെ വെളിച്ചവും പകര്‍ന്നു നല്കാന്‍
വിനീത ദാസന്‍റേയും മഹാഇടയന്‍റേയും രൂപത്തില്‍ പാപ്പായ്ക്കു സാധിക്കുന്നുവെന്നും വെസ്കോവി വെളിപ്പെടുത്തി.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് 2005 ഏപ്രില്‍ 19-ാം തിയതിയാണ്, അന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കര്‍ പത്രോസിന്‍റെ 266-ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക