Image

മാം 2012 ഗ്ലോബല്‍ ബെസ്റ്റ് നിരൂപണ സാഹിത്യ അവാര്‍ഡ് പ്രിന്‍സ് മാര്‍ക്കോസിന്

തോമസ് പി. ആന്റണി Published on 19 April, 2012
മാം 2012 ഗ്ലോബല്‍ ബെസ്റ്റ് നിരൂപണ സാഹിത്യ അവാര്‍ഡ് പ്രിന്‍സ് മാര്‍ക്കോസിന്
വാഷിംഗ്ഡണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്റിന്റെ(മാം) ഗ്ലോബല്‍ ബെസ്റ്റ് നിരൂപണ സാഹിത്യ അവാര്‍ഡിന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ശ്രീ. പ്രിന്‍സ് മര്‍ക്കോസ് അര്‍ഹനായി. മാം ചെയര്‍മാന്‍ ശ്രീ. ജോസഫ് പോത്തനാണ് ഒരു പത്ര പ്രസ്ത്ഥാവനയില്‍ ഈ വിവരം അറിയിച്ചത്. മാം ഇതാദ്യമായിട്ടാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ശ്രീ. മാര്‍ക്കോസ് നിരൂപണം ചെയ്തിട്ടുള്ള പ്രധാന ബുക്കുകള്‍ :- നിരവധി അവാര്‍ഡുകളുടെ ഉടമയായ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ടോം മാത്യൂസിന്റെ “ജ്വാല” എന്ന നോവല്‍, ടോമും ഷിലാ മോന്‍സ് മുരിക്കനും ഒരുമിച്ചു തയ്യാറാക്കിയ “പുറമ്പോക്കിന്റെ മക്കള്‍” എന്ന നോവല്‍, ഡോ. രാമ ചന്ദ്രന്‍ “ഭഗവത് ഗീത”, വേറൊരു കാഴ്ച്ചകള്‍ തുടങ്ങിയ ബുക്കുകള്‍, ആര്‍. ശ്രീലേഖയുടെ ചെറു മര്‍മ്മരങ്ങള്‍ ആലപ്പാട് നാരയണ മേനോന്റെ രെതി സാഹിത്യം തോമസ് പണിക്കരുടെ വെളിപ്പാടുകള്‍ അങ്ങനങ്ങ് ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.

മിക്കവാറും എല്ലാ നിരൂപണങ്ങളും മലയാളം പത്രം കേരളാ എക്‌സ്പ്രസ് തുടങ്ങിയ അമേരിക്കന്‍ മലയാളി പത്രങ്ങളില്‍ കൂടിയായിരുന്നു.

ഇപ്പോള്‍ പ്രിന്‍സ് അക്ഷരം എന്ന മലയാളം മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ആണ്.66 റിലും 67ലും സ്‌ക്കൂള്‍ ഓഫ് മാനേജുമെന്റ് എന്ന ഇംഗ്ലീഷ് മാസികയുടേയും ക്രോണിക്കല്‍ എന്ന ഇംഗ്ലീഷ് മാസികയുടേയും എഡീറ്ററായിരുന്നു. പിന്നീട് പ്രഭാതം, തറവാട്, മലനാട്, കേരള സന്ദേശം തുടങ്ങിയ മാസികകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഇന്‍ഡ്യാ പ്രസ് ക്ലബിന്റെ വൈസ് പ്രസിഡന്റായിട്ടം പ്രിന്‍സ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഫൊക്കാനയുടേയും ഫോമായുടേയും സോവനീറിന്റെ എഡിറ്ററായും പല തവണ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഗ്ലോബല്‍ നിരൂപണ-സാഹിത്യ- ബെസ്റ്റ് ജേര്‍ണലിസ്റ്റ് വിജയികളെ കാഷ് അവാര്‍ഡും, ഫലകവും മറ്റു പുരസ്‌കാരങ്ങളും നല്‍കി 2012 ഒക്‌ടോബറില്‍ വാഷിംഗ്ടണില്‍ വെച്ച് നടത്തുന്ന അവാര്‍ഡ് നിശയില്‍ വെച്ച് ആദരിക്കുന്നതായിരിക്കുമെന്നും ചെയര്‍മാന്‍ പോത്തന്‍ അ
ിയിച്ചു.

മാം 2012 ഗ്ലോബല്‍ ബെസ്റ്റ് നിരൂപണ സാഹിത്യ അവാര്‍ഡ് പ്രിന്‍സ് മാര്‍ക്കോസിന്മാം 2012 ഗ്ലോബല്‍ ബെസ്റ്റ് നിരൂപണ സാഹിത്യ അവാര്‍ഡ് പ്രിന്‍സ് മാര്‍ക്കോസിന്മാം 2012 ഗ്ലോബല്‍ ബെസ്റ്റ് നിരൂപണ സാഹിത്യ അവാര്‍ഡ് പ്രിന്‍സ് മാര്‍ക്കോസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക