Image

ഫൊക്കാന കേരള കവന്‍ഷന് തിരശീല ഉയരുന്നു: ഡോ. മാമന്‍ സി. ജേക്കബ് (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍)

Published on 27 January, 2019
ഫൊക്കാന കേരള കവന്‍ഷന് തിരശീല ഉയരുന്നു: ഡോ. മാമന്‍ സി. ജേക്കബ് (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍)
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന് ജനുവരി 29 ന് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാര സമര്‍പ്പണത്തോടെ തിരശ്ശീല ഉയരുമെന്ന് ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍.സി ജേക്കബ്ബ് അറിയിച്ചു.

ജനുവരി 29 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് ദാനം കേരളാ ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ.കെ .ടി ജലീല്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം ഗവ.വിമന്‍സ് കോളജിലെ അസി.പ്രൊഫസര്‍ ഡോ.സ്വപ്ന ശ്രീനിവാസനാണ് ഇത്തവണത്തെ മികച്ച പ്രബന്ധത്തിനുള്ള ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് ലഭിച്ചത്. കേരളാ യൂണിവേഴ്‌സിറ്റിയും, ഫൊക്കാനയും സംയുക്തമായി മലയാള ഭാഷയ്ക്ക് നല്‍കുന്ന ആദരവ്. കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം,ഉദ്ഘാടനവും, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പൊതു സമ്മേളനവും ഉദ്ഘാടനവും ചെയ്യുന്നു എന്ന പ്രത്യേകതകയും ഈ കണ്‍വന്‍ഷന് ഉണ്ട്.

ഫൊക്കാനാ കേരളാ കവന്‍ഷനുകള്‍ കേരള സംസ്കാരത്തിന്റെ ഒരു പരിച്ഛേദം ആയിരുന്നു. അത് ഫൊക്കാന ഇന്നുവരെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ്.
പ്രധാനമായും കേരളത്തിന്റെ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക ഭാഷാ രംഗത്ത് ഈ സംഘടന നല്‍കിയ സംഭാവനകളിലൂടെയാണ് അത് സാധ്യമായത്. 37 വര്‍ഷം പിന്നിട്ടുമ്പോള്‍ കേരളത്തിന്റെ ജീവകാരുണ്യ രംഗത്ത് ഫൊക്കാനയുടെ സംഭാവന വിലമതിക്കുവാന്‍ കഴിയാത്തതാണ്. അത്രത്തോളം സഹായങ്ങള്‍ ഫൊക്കാന കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കായി നടപ്പിലാക്കിക്കഴിഞ്ഞു. ഇപ്പോഴും അത് യാതൊരു തടസ്സവുമില്ലാതെ തുടരുന്നു എുള്ളതാണ് ഒരു പ്രത്യേകത.

ഫൊക്കാനായുടെ കേരളാ കണ്‍വന്‍ഷന്‍ തിരുവനന്തപുരം നഗരിയില്‍ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് ഞങ്ങളാലാവു സഹായങ്ങളുമായിട്ടാണ് എത്തിയിരിക്കുത്. ഒരു ദീര്‍ഘകാലയളവില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് എങ്ങനെ സഹായിക്കാം എന്ന് പഠിക്കുകയും അതിനായി വിവിധോദ്ദേശ പദ്ധതികള്‍ തയ്യാറാക്കി നാടിന് സമര്‍പ്പിക്കുകയാണ്.

ഫൊക്കാനാ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ വ്യക്തിപരമായി ഏറെ സന്തോഷം നല്‍കു ഓണ് ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരം. മലയാളത്തിലെ മികച്ച പി. എച്ച്. ഡി. ഗ്രന്ഥത്തിന് നല്‍കുന്ന ഈ അവാര്‍ഡ് മലയാള ഭാഷയ്ക്ക് ഫൊക്കാനാ നല്‍കു ഒരു കാണിക്ക കൂടിയാണ്.
ഭാഷയയ്‌ക്കൊരു ഡോളര്‍പുരസ്കാരം കൂടാതെ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പ്രളയ മേഖലയില്‍ 100 വീടുകള്‍ പണികഴിപ്പിക്കുന്ന ഭവനം പദ്ധതി, നേഴ്‌സിംഗ് മേഖലയിലുള്ള പ്രഗത്ഭ വനിതകളെ ആദരിക്കു നൈറ്റിംഗ്‌ഗേല്‍ അവാര്‍ഡ്, ഐ. റ്റി. പ്രൊഫണലുകള്‍ക്ക് അമേരിക്കന്‍ കമ്പനികളുമായി ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊടുക്കു ആഞ്ചല്‍ കണക്ട് പദ്ധത തുടങ്ങി നിരവധി പദ്ധതികളാണ് ഈ കേരളാ കവന്‍ഷനില്‍ ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്നത്.അതുകൊണ്ട് ഈ കൂടിച്ചേരല്‍ ഞങ്ങള്‍ക്ക് അഭിമാനത്തിന്റേതു കൂടിയാണ്.

ഫൊക്കാന ഒരു ജനകീയ സംഘടനയാണ്. ഏത് സംഘടന വന്നാലും പുതിയത് ഉണ്ടായാലും ഫൊക്കാനാ നേടിയെടുത്ത യശ്ശസ് തകര്‍ക്കുവാന്‍ ആരാലും സാധ്യമല്ല. 1972 ല്‍ അമേരിക്കയിലെത്തുമ്പോള്‍ സാംസ്കാരിക സംഘടനകള്‍ വളരെ കുറവായിരുന്നു. 1983ല്‍ ഫൊക്കാനയുടെ തുടക്കം സാംസ്കാരികമായ വലിയ മാറ്റമാണ് അമേരിക്കന്‍ മലയാളികളില്‍ ഉണ്ടാക്കിയത്.ജാതി മത വര്‍ഗ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരേയും ഒരു കുടക്കീഴില്‍ നിര്‍ത്തി മുന്നോട്ടു പോകുന്ന ഫൊക്കാനയില്‍ നിന്ന് ഓരോ വര്‍ഷം കഴിയുമ്പോളും നേതൃത്വ പരതയുള്ള നിരവധി യുവാക്കളെ സംഘടനയുടെ തലപ്പത്തേക്ക് അവരോധിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനമാണ് ഫൊക്കാനാ പ്രവര്‍ത്തനങ്ങളുടെ കാതല്‍.നാഷണല്‍ കണ്‍വന്‍ഷന്‍ ആയാലും കേരളാ കണ്‍വന്‍ഷനായാലും അത് സിസ്റ്റമാറ്റിക്കായി നടത്തുന്ന കര്‍ത്തവ്യം ഫൊക്കാനാ ജനറല്‍ ബോഡിക്കുണ്ട്. അതുകൊണ്ടാണ് ഫൊക്കാന കണ്‍വന്‍ഷനുകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുന്നത് .

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്ര വിജയമായി മാറും എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല .കേരളത്തില്‍ എത്തിയിട്ടുള്ള എല്ലാ അമേരിക്കന്‍ മലയാളികളെയും ,ഫൊക്കാനയുടെ അഭ്യുദയകാംഷികളെയും കേരളാ കണ്‍വന്‍ഷനിലേക്ക് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിയലില്‍ സ്വാഗതം ചെയുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക