Image

ഫൊക്കാനാ 100 വീടുകള്‍ വെച്ചുനല്‍കുന്ന വന്‍ പദ്ധതി നടപ്പിലാക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 January, 2019
ഫൊക്കാനാ 100 വീടുകള്‍ വെച്ചുനല്‍കുന്ന വന്‍ പദ്ധതി നടപ്പിലാക്കുന്നു
നമ്മുടെ സംസ്ഥാനംഏറ്റവുംവലിയ പ്രകൃതി ക്ഷോഭത്തിനുംവെള്ളപ്പൊക്കത്തിനുംസാക്ഷ്യം വഹിച്ചതിന് ശേഷംവീട് നഷ്ടപ്പെട്ടവര്‍ വളരെയാണ്. മലയോര മേഖലകളില്‍വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇന്നുംദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു.നമ്മുടെ സഹോദരങ്ങള്‍ ഒരു ദുരന്തം നേരിടുബോള്‍ നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല. നിത്യജീവിതത്തിന്തന്നെ നന്നേ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്നത് എന്നും ഒരു സ്വപ്നം ആണ് .

ആ സ്വപനം യാഥാര്‍ഥ്യമാക്കാന്‍ കേരള ഗവണ്‍മെന്റും ഫൊക്കാനയുംസഹകരിച്ചു കേരളത്തിലെ മലയോരമേഖലകളിലുംകേരളത്തിലെ തോട്ടം തൊഴിലാളികള്‍ കൂടുതല്‍ ഉള്ളപത്തു ജില്ലകളിലും ആയി നൂറു (100 )വീടുകള്‍ വെച്ചുനല്‍കാന്‍ കേരള ലേബര്‍ആന്‍ഡ് എക്‌സൈസ് മിനിസ്റ്റര്‍ ടി . പി രാമകൃഷ്ണനുംഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുംതമ്മില്‍നടത്തിയ ചര്‍ച്ചകളില്‍ ഫൊക്കാന തീരുമാനമെടുത്തു.ഭവനംപദ്ധതിയുടെ ഭാഗമായി രണ്ടു ബെഡ്റൂമുംഒരു മെയിന്‍ ഹാളും കിച്ചനും ബാത്ത്‌റൂമും ഉള്ള വീടുകള്‍പണിത് നല്‍കാന്‍ ആണ് ഗവണ്‍മെന്റുമായി ധരണയായത്.

നിര്‍മ്മിച്ച് നല്‍കുന്ന വീടുകള്‍ക്ക് സ്ഥലവും നിര്‍മ്മാണ ചുമതലയും വഹിക്കാമെന്ന് അഡിഷണല്‍ ചീഫ് സെക്രെട്ടറി ഫൊക്കാനാക്ക്ഉറപ്പു നല്‍കി

ഈ ഒരു ആശയം കമ്മിറ്റിക്കു മുന്‍പാകെ അവതരിപ്പിച്ചപ്പോള്‍തന്നെ പലരുംഒന്നില്‍ കൂടുതല്‍വീട്കള്‍സ്പോണ്‍സര്‍ ചെയ്തു. ഒട്ടേറെഫൊക്കാന പ്രവര്‍ത്തകര്‍വീടുകള്‍ക്കു സ്പോണ്‍സര്‍സ് ആയി മുന്നോട്ട് വന്നിട്ടുണ്ടെന്നുംഇനിയും കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുമെന്നും മാധവന്‍ ബി നായര്‍ അറിയിച്ചു.

ഫൊക്കാനയുടെ ഈ അഭിമാന പ്രോജക്റ്റ്സ്പോണ്‍സര്‍ ചെയുന്ന ആളിന്അവര്‍ക്കു ഇഷ്ടമുള്ളടത്തു വീടുകള്‍ വെച്ചുനല്‍കാന്‍ കഴിയുമെന്ന്സെക്രട്ടറി ടോമി കോക്കാട്ട്അറിയിച്ചു.

ഒരു സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യവും ഉണ്ട്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇതിനു മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും ഭവനംപദ്ധതിയുടെകോര്‍ഡിനേറ്ററും ട്രഷറുമായ സജിമോന്‍ആന്റണി അറിയിച്ചു.

ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം പല ചാരിറ്റി പ്രവര്‍ത്തങ്ങളുംനടപ്പാക്കി വരുന്നു.ജനുവരി 30ന് തിരുവനന്തപുരത്തു മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ നടത്തുന്നത്. ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍കേരളത്തില്‍ പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കും തുടക്കം കുറിക്കുമെന്നും ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

ഭവനംപദ്ധതിയുടെ ഉല്‍ഘാടനവും കേരള കണ്‍വന്‍ഷനില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്കേരള കണ്‍വെന്‍ഷന്‍പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ ഈ ജനകിയ പദ്ധിതിക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായിപ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ്എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 
ഫൊക്കാനാ 100 വീടുകള്‍ വെച്ചുനല്‍കുന്ന വന്‍ പദ്ധതി നടപ്പിലാക്കുന്നുഫൊക്കാനാ 100 വീടുകള്‍ വെച്ചുനല്‍കുന്ന വന്‍ പദ്ധതി നടപ്പിലാക്കുന്നുഫൊക്കാനാ 100 വീടുകള്‍ വെച്ചുനല്‍കുന്ന വന്‍ പദ്ധതി നടപ്പിലാക്കുന്നു
Join WhatsApp News
വെടി. 2019-01-15 11:04:42
വെടി. ഇങ്ങനെ ചിരിപ്പിക്കാതെ 
ഇട്ടി ഇളയെടെത് 2019-01-15 20:47:06
ആ മഹാപ്രളയത്തിനു മുന്‍പായിരുന്നു ഈ വെടി എങ്കില്‍ നന്നായി പൊട്ടിയേനെ... ഇത് ഇപ്പോള്‍ നനഞ്ഞു കുതിര്‍ന്നു പോയില്ലേ? ഇപ്പോള്‍ ഇത് കേള്‍ക്കുന്നവര്‍ തന്നെ ഞെട്ടി, കാരണം വേറൊരു സംഘടന നാല്പതു വീടിന്‍റെ കാശും വാങ്ങി, പണി തുടങ്ങിയെ.....നിങ്ങളൊക്കെ ഏതു ലോകത്താണ് ഭായി ജീവിക്കുന്നത്?
Jose Mathai 2019-01-16 16:29:41

Dear FOKAANA

At least build ONE House !!!! When Pinayi came here, you told 100 + houses going to be built !! One lady from FOKANA promised to Shylaja teacher for 1000 houses !!

Don't make us fool !!!

at lest make 1 house and support people,


See FOMAA , they going to make atleast 50+ houses

pls refrain from making us fool

Don't publish these types fake news, until they build and handover ONE HOUSE


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക