Image

കേരള കമ്യൂണിറ്റിയുടെ ലൂര്‍ദ്‌ പാരീസ്‌ ലിസ്യു തീര്‍ത്ഥാടനം ജൂലൈയില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 11 April, 2012
കേരള കമ്യൂണിറ്റിയുടെ ലൂര്‍ദ്‌ പാരീസ്‌ ലിസ്യു തീര്‍ത്ഥാടനം ജൂലൈയില്‍
ഈസ്റ്റ്‌ഹാം : വര്‍ഷം തോറും കേരള കാത്തലിക്ക്‌ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൂര്‍ദ്‌ ലിസ്യു പാരീസ്‌ തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ 20 നു ആരംഭിച്ച്‌ 27നു സമാപിക്കും. ഏഴു ദിവസം നീളുന്ന ഈ തീര്‍ത്ഥാടനത്തില്‍ ലോക പ്രശസ്‌ത മരിയ ഭക്തി കേന്ദ്രമായ ലൂര്‌ദ്ദ, സെന്റ്‌ ബെര്‍ണടിക്ടിന്റെ ജന്മ സ്ഥലം, സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ ഖബറിടം , മാതാവിന്റെ അത്ഭുത മെഡല്‍ ദേവാലയം, കൊച്ചു ത്രേസ്യ പുണ്യവതിയുടെ തീര്‍ഥാടക കേന്ദ്രമായ ലിസ്യുവിലെ ബസ്സിലിക്കായും, കൊച്ചു ത്രേസ്യയുടെ മഡവും , പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്ര്യല്‍, തിരുഹൃദയ ദേവാലയം തുടങ്ങി വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. തഥവസരത്തില്‍ വിവിധ വിശുദ്ധ കേന്ദ്രങ്ങളില്‍ മലയാളത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതാണ്‌.

ഈ തീര്‍ത്ഥാടനത്തില്‍ പാരീസിലെ യുറോ ഡിസ്‌നിയില്‍ ഒരു ദിവസം മുഴുവന്‍ സമയം ചിലവഴിക്കുവാന്‍ അവസരം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ എന്ന പ്രത്യേകത ഈ വര്‍ഷത്തെ ട്രിപ്പിനുണ്ട്‌ . ഇഫല്‍ ടവര്‍, തുടങ്ങിയ ടൂറിസ്റ്റ്‌ സ്‌പോട്ട്‌കളും സന്ദര്‌സ്സിക്കുന്നതാണ്‌.

ലക്ഷ്വറി കൊച്ചിലാണ്‌ യാത്ര ഒരുക്കിയിരിക്കുന്നത്‌. യാത്ര ചിലവും, ഭക്ഷണവും, യുറോ ഡിസ്‌നിയുടെ പാസ്സും, 3 സ്റ്റാര്‍ ഹോട്ടല്‍ താമസ സൌകര്യവും ഉള്‍പ്പെടെ 7 ദിവസത്തെ തീര്‍ത്ഥാടനത്തിനു 429 പൌണ്ട്‌ മാത്രം ആണ്‌ ഈടാക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വര്‍ഗ്ഗീസ്‌ സ്റ്റനിസ്ലാവോസ്‌ 0208 470 4863
കേരള കമ്യൂണിറ്റിയുടെ ലൂര്‍ദ്‌ പാരീസ്‌ ലിസ്യു തീര്‍ത്ഥാടനം ജൂലൈയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക