കോഴിക്കോട്: കോഴിക്കോട് വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ്
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് ജഗതി ശ്രീകുമാറിനെ വിദഗ്ധ
ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി. പ്രത്യേക ആംബുലന്‍സില്‍ കരിപ്പൂര്‍
വിമാനത്താവളത്തില്‍ എത്തിച്ച ജഗതിയെ എയര്‍ ആംബുലന്‍സിലാണ് വെല്ലൂരില്‍
എത്തിക്കുന്നത്.
വെല്ലൂരിലെ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്കാണ് കൊണ്ടുപോകുന്നത്. ജഗതിയുടെ
ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ശബ്ദത്തോടും സ്പര്‍ശത്തോടും നല്ലരീതിയില്‍
പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.