ലോസ്ആഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ രണ്ട് ചൈനീസ് വിദ്യാര്‍ഥികള്‍
വെടിയേറ്റുമരിച്ചു. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ബിരുദ
വിദ്യാര്‍ഥികളായ യുവാവും യുവതിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സുഹൃത്തിന്റെ
വീട്ടിലേയ്ക്കു കാറില്‍ പോകവേയാണ് തോക്കുധാരിയുടെ വെടിയേറ്റുമരിച്ചതെന്ന്
പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ പോലീസ്
പുറത്തുവിട്ടിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതുവരെ ആരേയും
അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.