മെല്‍ബണ്‍: ക്രിസ്മസിനോടനുബന്ധിച്ച് തിരുപ്പിറവിയുടെ രക്ഷാസന്ദേശവുമായി അനില്‍ പോള്‍ ഞാറ്റുംകാലായില്‍, ഓസ്ട്രേലിയ രചിച്ചു ഈണം നല്കിയ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം 'ദൈവസുതന് നരനായി അവതരിച്ചീരാവില്‍ ...' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു.
പ്രശസ്ത ഗായകന് ഷൈന്‍ കുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും റിക്കാര്‍ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത് പെരുന്പാവൂരിലെ മേളം റിക്കാര്‍ഡിംഗ് സ്റ്റുഡിയോ ആണ്. ഹൃദ്യമായ ആലാപനവും അര്‍ഥസമ്പുഷ്ടമായ വരികളും കൊണ്ട് ഗാനം ശ്രദ്ധേയമാകുന്നു.
അനില്‍ പോള്‍ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഇടവകാംഗമാണ്.
റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍