Image

മൈലാഞ്ചി ഫാഷനും, പൗരാണികവും

Published on 29 March, 2012
മൈലാഞ്ചി ഫാഷനും, പൗരാണികവും
ഗ്രാമീണ സൗന്ദര്യ സങ്കല്‍പം ഒരുകാലത്ത്‌ മലാഞ്ചിയണിയുന്ന സുന്ദരികളില്‍ നിക്ഷിപ്‌തമായിരുന്നു. ഇന്ന്‌ സ്‌ത്രീകളുടെ സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ ഇടയില്‍ പ്രമുഖ സ്ഥാനമാണ്‌ മൈലാഞ്ചിക്കുള്ളത്‌.

കൈകളിലും കാല്‍പ്പാദങ്ങളിലും മൈലാഞ്ചികൊണ്ട്‌ ചിത്രപ്പണികള്‍ ഒരുക്കി മനോഹരമാക്കുന്ന പ്രൊഫഷണല്‍ ഡിസൈനര്‍മാരും ബ്യൂട്ടിപാര്‍ലറുകളും നഗരത്തില്‍ ധാരാളം.
പെരുന്നാള്‍ സമയം കോണ്‍ മെഹന്തി വിപണിയില്‍ തയ്യാറായിട്ടുണ്ട്‌. മൈലാഞ്ചി ചെടിയുടെ ഇല അരച്ച്‌ ഈര്‍ക്കില്‍ കൊണ്ടാണ്‌ മുന്‍പ്‌ കൈകളില്‍ മൈലാഞ്ചി അണിയിച്ചിരുന്നത്‌.

കല്യാണത്തിനും പ്രത്യേക വിശേഷാവസരങ്ങളിലും തിളങ്ങാന്‍ നിരവധി സ്‌ത്രീകള്‍ കൈകളിലും കാല്‍പ്പാദങ്ങളിലും മെഹന്തിയണിയാന്‍ ഡിസൈനര്‍മാരെ സമീപിക്കുന്നു. ഇന്ത്യന്‍, അറബിക്‌ രീതികളിലാണ്‌ മെഹന്തി അണിയിക്കുന്നത്‌. നോമ്പുകാലത്ത്‌ ക്രിസ്‌ത്യന്‍, ഹിന്ദു മണവാട്ടിമാര്‍ മെഹന്തിയണിയുന്നു.

തലമുടിക്ക്‌ കൂടുതല്‍ കറുപ്പും തലയ്‌ക്ക്‌ തണുപ്പും കണ്ണിന്‌ ആരോഗ്യവും കിട്ടാന്‍ ഇപ്പോള്‍ നിരവധി പേര്‍ തല, മൈലാഞ്ചിക്കൊണ്ട്‌ ഹെന്ന ചെയ്യുന്നു.
മൈലാഞ്ചി ഫാഷനും, പൗരാണികവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക