-->

Oceania

അഡ്‌ലൈഡ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശ നിറവില്‍

Published

on

അഡ്‌ലൈഡ്: സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ വിശുദ്ധ മൂറോന്‍ കൂദാശ ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടന്നു. കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഓസ്ട്രലിയ റീജിയണിലെ വൈദികരായ ഫാ.തോമസ് വര്‍ഗീസ്, ഫാ.ജെയിംസ് ഫിലിപ്പ്, ഫാ.ഐവാന്‍ മാത്യൂസ്, ഫാ.പ്രദീപ് പൊന്നച്ചന്‍, ഫാ.സജു ഉണ്ണൂണ്ണി, ഫാ.അജിഷ് വി. അലക്‌സ്, ഫാ.ജിതിന്‍ ജോയി മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.45ന് അഭിവന്ദ്യ തിരുമേനിയെയും വൈദികരേയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ദേവാലയത്തിലേക്ക് സ്വീകരിക്കുകയും തുടര്‍ന്ന് സന്ധ്യാനമസ്‌കാരം നടത്തുകയും ചെയ്തു. 

തുടര്‍ന്നു പള്ളിയുടെ താക്കോല്‍ ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഏബ്രഹാം പാലക്കാട്ട് അഭിവന്ദ്യ തിരുമേനിയെ ഏല്‍പ്പിക്കുകയും തിരുമേനി വികാരിക്ക് നല്‍കുകയും വികാരി ഇടവക കൈക്കാരന്‍ ബിജു കുര്യാക്കോസിന് കൈമാറുകയും ചെയ്തു. അതിനു ശേഷം ദേവാലയകൂദാശയുടെ ഒന്നാം ശുശ്രൂഷ നിര്‍വ്വഹിച്ചു. ശനിയാഴ്ച രാവിലെ ഏഴിനു പ്രഭാതനമസ്‌കാരവും തുടര്‍ന്ന് ദേവാലയ കൂദാശയുടെ രണ്ടാം ശുശ്രൂഷയും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അര്‍പ്പിച്ചു. പൊതുസമ്മേളനം, ആശീര്‍വ്വാദം, സ്‌നേഹവിരുന്ന് എന്നിവയോടു കൂടി കൂദാശ ശുശ്രൂഷകള്‍ക്ക് പരിസമാപ്തിയായി.

2007ല്‍ ആരാധന ആരംഭിച്ച ദേവാലയത്തിന്റെ ദശവര്‍ഷ ജൂബിലി നിറവില്‍ ദൈവം നല്‍കിയ സമ്മാനമാണ് ഈ പുതിയ ദേവാലയം. അഡ്‌ലൈഡ് പട്ടണത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കത്തക്ക വിധത്തില്‍ 1.23 ഏക്കര്‍ സ്ഥലത്താണ്  ദേവാലയം ഒരുങ്ങിയിരിക്കുന്നത്. പാഴ്‌സണേജും മറ്റ് അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. കൂദാശാ ശുശ്രൂഷയില്‍ അഡലൈഡിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും അതോടൊപ്പം മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, കാന്‍ബെറ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ സംബന്ധിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി

ടൗരംഗയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു

ബെന്നി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ നിര്യാതനായി

കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 28 ന്

മെല്‍ബണില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

View More