-->

Oceania

സംവിധായകന്‍ ജോയ് കെ. മാത്യുവിന് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ ആദരം

Published

on


ബ്രിസ്‌ബെയ്ന്‍: മലയാളി സംവിധായകന്‍ ജോയ് കെ. മാത്യുവിന് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെയും ആര്‍എഡിഎഫിന്റെയും ബനാന ഷെയര്‍ കൗണ്‍സിലിന്റെയും ആദരം. സന്ദേശ ചലച്ചിത്ര നിര്‍മാണ രംഗത്ത് ശ്രദ്ധേയനായ ജോയിയുടെ പുതിയ ഇംഗ്ലീഷ് ചിത്രമായ ദ ഡിപ്പെന്‍ഡന്‍സിന്റെ മികവിനാണ് ആദരവ് നല്‍കിയത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്‍ഡ് ബിലോയ്‌ലയില്‍ ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ നെവ് ജി. ഫെറിയറുടെ അധ്യക്ഷതയില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലാണ് ജോയിക്ക് ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ പുരസ്‌കാരം നല്‍കിയത്. കൗണ്‍സിലര്‍ ഡേവിഡ് സ്‌നല്‍ ബനാന ഷെയര്‍ കൗണ്‍സില്‍ ടൈ അണിയിച്ചു.

യുവതലമുറയുടെ മനസില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം ചിത്രങ്ങളാണ് സമൂഹത്തിന് ആവശ്യമെന്ന് മേയര്‍ നെവ് ജി. ഫെറിയര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ചലച്ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും ഈ രംഗത്തേക്ക് കടന്നുവരാന്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകട്ടെയെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ സംവിധായകന്‍ ജോയി പറഞ്ഞു.


ക്യൂന്‍സ്‌ലാന്‍ഡിലെ ബിലോയേല സിവിക് സെന്ററില്‍ നടന്ന ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം ക്യൂന്‍സ്‌ലാന്‍ഡ് പാര്‍ലമെന്റ് അംഗം കോളിന്‍ ബോയ്‌സാണ് ഉദ്ഘാടനം ചെയ്തത്. ബനാന ഷെയര്‍ മേയര്‍ നെവ് ജി. ഫെറിയര്‍, ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍, ക്യൂന്‍സ്‌ലാന്‍ഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, കൗണ്‍സിലര്‍ ഡേവിഡ് സ്‌നല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി.ലാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഗ്‌നസ് ജോയ്, ഡാനിയേല്‍, ജൂലിയ, കമീല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികളും പ്രഥമ പ്രദര്‍ശനത്തില്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനത്തോട് അനുബന്ധിച്ച് കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഇല്‍ഡിക്കോ നേതൃത്വം നല്‍കിയ തുളിപ്യന്‍ അന്താരാഷ്ട്ര ഫോള്‍ക്ക് ഡാന്‍സും വര്‍ഗീസ് വടക്കന്‍, ജോബിഷ് ലൂക്ക്, സണ്ണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റിഥം ഓഫ് കേരളയുടെ ചെണ്ടമേളവും അലയ്ക്കിയുടെ നേതൃത്വത്തില്‍ ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദ സീ ഉകുലേലയുടെ സംഗീതവും ചടങ്ങിന്റെ മാറ്റുകൂട്ടി.

ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍, ബനാന ഷെയര്‍ കൗണ്‍സില്‍, ആര്‍എഡിഎഫ് എന്നിവയുടെ സഹകരണത്തോടെയാണ് ദി ഡിപ്പന്‍ഡന്‍സ് എന്ന ചിത്രം നിര്‍മിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംവിധായകന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സഹകരണത്തില്‍ ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാക്കിസ്ഥാന്‍, വിയറ്റ്‌നാം, നെതര്‍ലാന്‍ഡ്, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി

ടൗരംഗയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു

ബെന്നി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ നിര്യാതനായി

കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 28 ന്

മെല്‍ബണില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

View More