Madhaparam

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ആഘോഷിച്ചു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Published

on

ശ്രീകുമാര്‍ ഉണ്ണിത്താന്‍  ആഭിമുഖ്യത്തില്‍   മകരവിളക്ക് മഹോത്സവം ഭക്തി
നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ആഘോഷിച്ചു. മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തിമാരായ  ശ്രീനിവാസ് ഭട്ടര്‍, മോഹന്‍ജി ,സതീഷ് പുരോഹിത് വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തില്‍ നടന്ന  മകരവിളക്ക് ഉത്സവവും ദീപാരാധനയും  ഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി .തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ  കണ്ടു വണങ്ങുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍.

 മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടിയ  നിമിഷങ്ങള്‍. വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ  സുകൃതം നുകരാന്‍ അവസരമൊരുകിയത് അറുപതു ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് സീസണ്. 

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിച്ച  മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും,  പബസദ്യകും  ശേഷം ഇരുമുടി  പൂജ നടത്തി.   ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ശരണം വിളിയോടെ  ക്ഷേത്രീ വലംവെച്ച്  ക്ഷേത്രതിനുള്ളില്‍ പ്രവേശിച്ചു .നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ   വാസ്റ്റ് ഭജന്‍ ഗ്രൂപ്പ്‌ന്റെ ഭജനയും ഭക്തരെ  ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. പടി പൂജ,നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദിപരാധന,കര്‍പ്പൂരാഴിക്കും ശേഷം , അന്നദാനം വും നടത്തി . ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി ആയി.

  ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക്  ആനന്ദം  ഉളവാക്കി . ഭക്തരുടെ ശരണം വിളിയില്‍ മകരവിളക്ക് സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുഅനര്‍ജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി..വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രഭജന്‍ ഗ്രൂപ്പിന്റെ ഭജന കണ്ണന്‍ജീ ,തീപന്‍ ,മഹലിഗം , ശ്രീറാം,ഡോ. പ്രഭ കൃഷ്ണന്‍, ഡോ.സുവര്‍ണ്ണ നായര്‍  തുടങ്ങിയവര്‍ നയിച്ച ഭജന ഭക്തരെ  ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ചു.


ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ള,ഗണേഷ് നായര്‍, രാജാന്‍ നായര്‍,രാധാകൃഷ്ണന്‍.പി.കെ , പ്രഭകൃഷ്ണന്‍ ,   ജനാര്‍ധനനന്‍ ഗോവിന്ദന്‍,  ചന്ദ്രന്‍ പുതിയത്തു ,ബാബു നായര്‍, സന്‍ജീവ് ന്യൂജേഴ്‌സി,സകൃദയന്‍ , അപ്പുകുട്ടന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, ഗോപിക്കുട്ടന്‍ നായര്‍, സന്തോഷ് നായര്‍, ജോഷി നാരായണന്‍, രുക്മിണി നായര്‍, തങ്കമണി പിള്ള, ശൈലജ നായര്‍, വിജയമ്മ നായര്‍, ശാമള ചന്ദ്രന്‍, ലളിത രാധകൃഷ്ണന്‍,രമണി നായര്‍, ജയശ്രീ ജോഷി, ഗീത സിന്തല്‍, ഗുണപാലന്‍, സബിത, നളിനി, സുനിത  തുടങ്ങിയവര്‍  എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി .

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ  മേല്‍ശാന്തി  ശ്രീനിവാസ് ഭട്ടര്‍ ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു  വീണ്ടും ഒരു കാത്തിരുപ്പ് . ഇനിയൊരു മണ്ഡലകാലത്തിന്റെ വരവിനായി മാളികപ്പുറത്തമ്മ കന്നി അയ്യപ്പനെ കാത്തിരിക്കുന്നത് പോലെ.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

View More