തിരുവനന്തപുരം: തീരദേശ സുരക്ഷയ്ക്കായി 10 തീരദേശ പോലീസ് സ്‌റ്റേഷനുകള്‍
സ്ഥാപിക്കുമെന്നും കോസ്റ്റല്‍ ഹോം ഗാര്‍ഡുകളായി തീരദേശ സ്‌റ്റേഷനുകളില്‍
മത്സ്യത്തൊഴിലാളികളെ നിയമിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
നിയമസഭയെ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് നേവിയുടെ കപ്പല്‍ എത്തിയിട്ടുണ്ട്. സംഭവം നടന്നതിനുശേഷം കപ്പല്‍ കണ്ടെത്താനായത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ വിടുകയും ചെയ്തു. പി.കെ. ഗുരുദാസനാണ് പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല