Image

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

Published on 05 March, 2012
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ഭൂചലനം. ഉച്ചയ്ക്ക് 1.10 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 ഉം 5.2 ഉം രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായതെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹരിയാനയിലെ ബുഹാദൂര്‍ഗഢ് ആണ് പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഹരിയാനയില്‍ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണെങ്കിലും കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

ഡല്‍ഹിയില്‍ ദക്ഷിണ ഡല്‍ഹിയിലാണ് പ്രകമ്പനം വ്യക്തമായി അനുഭവപ്പെട്ടത്. ഡല്‍ഹിയല്‍ പ്രകമ്പനത്തിന്റെ ആഘാതത്തില്‍ ചില മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം നിലച്ചതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക