Image

ടാങ്കര്‍ ലോറി സമരം: പാചക വാതക ക്ഷാമം രൂക്ഷം

Published on 05 March, 2012
ടാങ്കര്‍ ലോറി സമരം: പാചക വാതക ക്ഷാമം രൂക്ഷം
കൊച്ചി: ടാങ്കര്‍ ലോറി സമരത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ പാചക വാതക ക്ഷാമം രൂക്ഷമായി. സ്റ്റോക്ക്‌ തീര്‍ന്നതിനാല്‍ കൊച്ചി ഐഒസിയുടെ ഉദയംപേരൂര്‍ ബോട്ട്‌ലിങ്‌ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

സമരം ഏതാനും ദിവസം കൂടി നീണ്ടാല്‍ പാലക്കാട്‌, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ കടുത്ത പാചക വാതക ക്ഷാമമാകും വരിക.

ഇപ്പോള്‍ തന്നെ ഐഒസിയുടെ ഇന്‍ഡെയ്‌ന്‍ സിലിണ്ടറുകള്‍ ബുക്ക്‌ ചെയ്‌താല്‍ ഒന്നര-രണ്ടു മാസം കഴിഞ്ഞാണ്‌ ഏജന്‍സികളില്‍ നിന്നു ലഭ്യമാവുന്നത്‌. ഓന്നോ രണ്ടോ ദിവസം ബോട്ട്‌ലിങ്‌ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ തന്നെ ഈ കാലതാമസം ഏറും. മധ്യകേരളത്തിലെ ആറ്‌ ജില്ലകളിലേക്ക്‌ ദിനവും 160 ലോഡ്‌ സിലിണ്ടറുകളാണ്‌ ഉദയംപേരൂരില്‍ നിന്നു പോകുന്നത്‌.

ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന്‌ പ്രതിദിനം 40 ടാങ്കറുകളിലാണ്‌ പാചകവാതകം ഉദയംപേരൂര്‍ പ്ലാന്റിലെത്തിയിരുന്നത്‌. സമരം മൂലം വരും ദിവസങ്ങള്‍ പാചക വാതക ക്ഷാമം അതി രൂക്ഷമാകുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക