Image

യു.ഡി.എഫ്‌ സര്‍ക്കാര്‍ സമുദായത്തോട്‌ നീതികാട്ടി: വെള്ളാപ്പള്ളി

Published on 05 March, 2012
യു.ഡി.എഫ്‌ സര്‍ക്കാര്‍ സമുദായത്തോട്‌ നീതികാട്ടി: വെള്ളാപ്പള്ളി
പിറവം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങളോട്‌ നീതികാട്ടിയെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പിന്നാക്ക വികസന കോര്‍പറേഷന്‍ രൂപീകരിച്ചതും വാഗമണ്‍ മുരുകന്‍മലയില്‍ 25 ഏക്കര്‍ സ്‌ഥലം നല്‍കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്‌.

ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ എസ്‌എന്‍ഡി പി പ്രാദേശിക തലത്തില്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ വ്യക്‌തമായ നിര്‍ദേശമില്ല. ആരു ജയിച്ചാലും തോറ്റാലും സംസ്‌ഥാനത്ത്‌ ഭരണമാറ്റം ഉണ്ടാവുമെന്ന്‌ കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാമ്പാക്കുടയില്‍ ശ്രീനാരായണപുരം ക്ഷേത്രത്തിന്റെ സമര്‍പ്പണ ചടങ്ങിനെത്തിയ വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക