Image

കര്‍ണാടക നിയമസഭയില്‍ 15 എംഎല്‍എമാര്‍ അശ്ലീല ചിത്രം കണ്‌ടെന്ന് വെളിപ്പെടുത്തല്‍

Published on 04 March, 2012
കര്‍ണാടക നിയമസഭയില്‍ 15 എംഎല്‍എമാര്‍ അശ്ലീല ചിത്രം കണ്‌ടെന്ന് വെളിപ്പെടുത്തല്‍
ബാംഗളൂര്‍: കര്‍ണാടക നിയമസഭയില്‍ 15 എംഎല്‍എമാര്‍ അശ്ലീല ചിത്രം കണ്‌ടെന്ന് ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭ സമിതി അംഗവും ബിജെപി എംഎല്‍എയുമായ നെഹ്‌റു ഒലേക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്ലീല ചിത്രം കണ്ടവരില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം പ്രശ്‌നത്തില്‍ മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ കൂടി കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് മന്ത്രിമാര്‍ നേരത്തെ രാജിവെച്ചിരുന്നു. അന്വേഷണം കഴിയുന്നതുവരെ നിയമസഭയില്‍ കയറുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക