Image

ഗ്രീക്ക്‌ രക്ഷാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉറച്ച പിന്തുണ

ജോസ്‌ കുമ്പിളുവേലില്‍ Published on 29 February, 2012
ഗ്രീക്ക്‌ രക്ഷാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉറച്ച പിന്തുണ
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയു സഹായത്തോടെ ഗ്രീസിനു വേണ്‌ടി തയാറാക്കുന്ന രണ്‌ടാമത്തെ രക്ഷാ പാക്കേജ്‌ ജര്‍മന്‍ എംപിമാര്‍ പാസാക്കി. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയില്‍നിന്നുള്ള എംപിമാര്‍ക്ക്‌ എതിര്‍പ്പുണ്‌ടായിരുന്നെങ്കിലും നിര്‍ണായകമായില്ല.

ഇതിനിടെ, ഗ്രീസ്‌ യൂറോസോണ്‍ വിടണമെന്നാണ്‌ ജര്‍മന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ ഹാന്‍സ്‌ പീറ്റര്‍ ഫ്രെഡറിക്‌ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്‌. രക്ഷാ പാക്കേജില്‍ ജര്‍മനിയാണ്‌ ഏറ്റവും കൂടുതല്‍ തുക മുടക്കുന്നത്‌, 130 ബില്യന്‍ യൂറോ.

യൂറോ സോണില്‍ പാക്കേജിന്‌ അംഗീകാരമായിക്കഴിഞ്ഞു. എന്നാല്‍, ജര്‍മന്‍ എംപിമാര്‍ക്ക്‌ ഇതു പരാജയപ്പെടുത്താന്‍ അവസരമുണ്‌ടായിരുന്നു, എന്നാല്‍, ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്‌ യൂണിയനിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ക്കു തീരെ പിന്തുണ ലഭിച്ചില്ല.

90നെതിരേ 496 വോട്ടുകള്‍ക്കാണ്‌ പ്രമേയം പാസായത്‌. അഞ്ചു പേര്‍ പങ്കെടുത്തില്ല. 591 പേരാണ്‌ ബുണ്‌ടസ്‌ടാഗിലുള്ളത്‌. ഈ അവസരത്തില്‍ ഗ്രീസിനു നേരേ മുഖം തിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ലെന്നു മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
ഗ്രീക്ക്‌ രക്ഷാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉറച്ച പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക