Madhaparam

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് : മുതിര്‍ന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍

Published

on

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്ഫറന്‌സിനെ ഭാഗമായി മുതിര്‍ന്നവര്‍ക്കായി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികള്‍ തയ്യാറായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫാമിലി കോണ്‍ഫ്രന്‍സിനോടനുമ്പന്ധിച്ച് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് ഫാമിലി കോണ്‍ഫറന്‍സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിക്കും. കേരള കത്തോലിക്കാ സഭയിലെ, സഭയുടെ ശബദം എന്നറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരുവും വാഗ്മിയുമൊക്കെയായ സുപ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാ. ഡോ. ജോസഫ് പാംപ്ലാനി, പ്രസംഗവേദികളെ നര്‍മ്മത്തില്‍ ചാലിച്ച ചിന്താശലകങ്ങള്‍ കൊണ്ട് കുടുംബ നവീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, സാമൂഹ്യ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഫാ. ജോസഫ് പുത്തെന്‍പുരയില്‍ (കപ്പൂച്ചിന്‍) എന്നിവര്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിനമായ ജൂണ്‍ 30 വെള്ളിയാഴ്ച്ചയെ അനുഗ്രഹീതമാക്കും. വൈകുന്നേരം മുതിര്‍ന്നവരും യുവതീയുവാക്കളും ഒന്നുചേര്‍ന്ന് അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

രണ്ടാം ദിനമായ ശനിയാഴ്ച ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വി. കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോസഫ് പാംബ്‌ളാനി, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഫാമിലി അപോസ്റ്റലേറ്റ് സെക്രട്ടറി തോമസ് പുളിക്കല്‍, ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്‍ അംഗം ഡോ. അജിമോള്‍ പുത്തെന്‍പുരയില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വിവിധ ഇടവകളെയും മിഷനുകളെയും ഭക്ത സംഘടനകളെയും കോര്‍ത്തിണക്കി കൊണ്ട് നടത്തപെടുന്ന കലാ പരിപാടികള്‍ ശനിയാഴ്ചയുടെ സായാഹ്നത്തെ വര്‍ണ്ണശബളമാക്കും .

മൂന്നാം ദിനമായ ഞായറാഴ്ചത്തെ വി. കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് മാര്‍. ജോസഫ് പണ്ടാരശ്ശേരിലാണ്. ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെ , കൈറോസ് മിനിസ്ട്രിയിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധനായ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഋരരഹലശെമേെശരമഹ കറലിേേശ്യ ീള ഗിമിമ്യമ ഇീാാൗിശ്യേ എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ ജോസഫ് പണ്ടാരശ്ശേരിലും എൗൗേൃല ീള വേല ഗിമിമ്യമ ഞലഴശീി എന്ന വിഷയത്തെ ആസ്പദമാക്കി മോണ്‍: തോമസ് മുളവനാലും ഫാ. എബ്രഹാം മുത്തോലത്തും ക്ലാസ്സുകള്‍ നയിക്കും. തുടര്‍ന്ന് കൈറോസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന ഇവൃശേെ ണശി ചശഴവ േഎന്ന ങൗശെരമഹ ണീൃവെശു ഛൃരവലേെൃമ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

"FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യത്തോടെയാണ് മൂന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസിലും യുവജനങ്ങള്‍ക്കുവേണ്ടി ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികള്‍ നടത്തപ്പെടുക. കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാര്‍ത്ഥ അര്‍ത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്‌നാനായ കുടുംബങ്ങളില്‍ പരിപോക്ഷിക്കുവാനുമുള്ള ഊര്‍ജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത് എന്ന് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് ചെയര്‍മാനും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അനില്‍ മറ്റത്തിക്കുന്നേല്‍
പബ്ലിസിറ്റി കണ്‍വീനര്‍
ഫാമിലി കോണ്‍ഫ്രന്‍സ് 2017
ക്‌നാനായ കാത്തലിക്ക് റീജിയണ്‍ ഓഫ് നോര്‍ത്ത് അമേരിക്ക

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

View More