Image

ജയഗീതയെ അപമാനിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവ്

Published on 22 February, 2012
ജയഗീതയെ അപമാനിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ് എം.ആര്‍.ജയഗീതയെ ട്രെയിനില്‍ ടിടിഇമാര്‍ അപമാനിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ എസ്.വേണുഗോപാലിന്റെ പരാതിയിന്മേലാണ് കോടതി ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് രണ്ട് ടിടിഇമാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് റെയില്‍വേ ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇവരെ പ്രതികളാക്കി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക