Image

പിറവം ഉപതെരഞ്ഞെടുപ്പ്‌: കെ.ആര്‍. രാജഗോപാല്‍ ബിജെപി സ്‌ഥാനാര്‍ഥി

Published on 22 February, 2012
പിറവം ഉപതെരഞ്ഞെടുപ്പ്‌: കെ.ആര്‍. രാജഗോപാല്‍ ബിജെപി സ്‌ഥാനാര്‍ഥി
തിരുവനന്തപുരം: മാര്‍ച്ച്‌ 17-ന്‌ നടക്കുന്ന പിറവം ഉപതിരഞ്ഞടുപ്പില്‍ ബിജെപി സ്‌ഥാനാര്‍ഥിയായി കെ.ആര്‍. രാജഗോപാല്‍ മത്സരിക്കും. അദ്ദേഹം വ്യാഴാഴ്‌ച പത്രിക സമര്‍പ്പിക്കും. ഇന്ന്‌ വൈകുന്നേരം ചേര്‍ന്ന ബി.ജെ.പി സംസ്‌ഥാന നേതൃ യോഗത്തിലാണ്‌ തീരുമാനം കൈക്കൊണ്ടത്‌.

ഇതിനിടെ സംസ്ഥാന സമിതി ചേരുന്നതിന്‌ മുന്‍പ്‌ തന്നെ സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതാണ്‌ ഭിന്നതയ്‌ക്ക്‌ കാരണമായത്‌. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്നു തിരുവനന്തപുരത്ത്‌ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ നിന്ന്‌ മുന്‍ പ്രസിഡന്റുമാരായ സി.കെ.പത്മനാഭന്‍, കെ.വി.ശ്രീധരന്‍, പി.കെ.കൃഷ്‌ണദാസ്‌, പി.എസ്‌. ശ്രീധരന്‍പിള്ള എന്നിവര്‍ വിട്ടുനിന്നു. നേതാക്കളുടെ പ്രതിഷേധം മുതിര്‍ന്ന നേതാവ്‌ ഒ.രാജഗോപാല്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്‌തു. സംസ്ഥാന സമിതി, സംസ്ഥാന തിരഞ്ഞെടുപ്പ്‌ സമിതി തുടങ്ങിയവയെല്ലാം ഉണ്ടായിട്ടും പ്രസിഡന്റ്‌ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ്‌ മുതിര്‍ന്ന നേതാക്കളെ പ്രകോപിതരാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക