Image

തിരുകേശ വിവാദത്തില്‍ താന്‍ അജ്ഞനെന്ന്‌ ഉമ്മന്‍ചാണ്ടി

Published on 22 February, 2012
തിരുകേശ വിവാദത്തില്‍ താന്‍ അജ്ഞനെന്ന്‌ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിവാദമായ പ്രവാചകത്തിന്റെ തിരുകേശം സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യം തനിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിണറായിക്ക്‌ ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കും. താന്‍ പല കാര്യങ്ങളിലും അജ്ഞനാണ്‌. മാത്രമല്ല ഇവിടെ നടക്കുന്ന വിവാദം സാധാരണ മുടിയുടെ കാര്യത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത്‌ ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃമുണ്ട്‌. എന്നാല്‍, എല്ലാറ്റിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്‌. കൂടാതെ രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ്‌ അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാമോയില്‍ കേസില്‍ തനിക്കൊന്നും മറച്ച്‌ വെക്കാനില്ലാത്തത്‌ കൊണ്ടാണ്‌ പി. എ അഹമദ്‌ തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തുടരണമെന്ന്‌്‌ താന്‍ ആഗ്രഹിച്ചത്‌. ഇല്ലാത്ത കാര്യങ്ങള്‍ തനിക്കെതിരെ ആര്‍ക്കും ഉണ്ടാക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക