Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ രക്തദാനം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ രക്തദാനം നടത്തി
ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ എസ്‌.എം.സി.സി ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ജൂണ്‍ 12-ന്‌ രക്തദാനം നടത്തി. ബ്ലഡ്‌ സെന്റര്‍ ഓഫ്‌ ന്യൂജേഴ്‌സിയുമായി സഹകരിച്ച്‌ നടത്തിയ ഈ ഉദ്യമത്തില്‍, ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനിലെ അംഗങ്ങളെ കൂടാതെ ഔവ്വര്‍ ലേഡി ഓഫ്‌ സോറസ്‌ ഇടവകയിലെ ഇംഗ്ലീഷ്‌ സമൂഹവും പങ്കെടുത്തു.

ഇത്‌ നാലാം വര്‍ഷമാണ്‌ എസ്‌.എം.സി.സി ഗാര്‍ഫീല്‍ഡില്‍ രക്തദാനം സംഘടിപ്പിച്ചത്‌. മുന്‍വര്‍ഷങ്ങളിലേപ്പോലെ ഈ വര്‍ഷവും രക്‌തദാനം വന്‍ വിജയമായിരുന്നുവെന്ന്‌ കോര്‍ഡിനേറ്റര്‍ ടോമി തോമസും, എസ്‌.എം.സി.സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സിറിയക്‌ കുര്യനും വിലയിരുത്തി. രാവിലെ പത്തുമണിക്ക്‌ തുടങ്ങി ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ അവസാനിച്ചപ്പോള്‍ മുപ്പതില്‍പ്പരം വ്യക്തികള്‍ രക്തം നല്‍കുകയുണ്ടായി.

ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന്‌ ടോമി തോമസ്‌, സിറിയക്‌ കുര്യന്‍, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോയി ആലപ്പാട്ട്‌ അനുമോദിക്കുകയും, ജീവദായകമായ ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കെടുത്ത എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. ന്യൂജേഴ്‌സി ബ്ലഡ്‌ സെന്റര്‍ അധികൃതര്‍ ഈ സംരംഭത്തിന്റെ സുഗമമായ നടത്തിപ്പില്‍ സംതൃപ്‌തി രേഖപ്പെടുത്തി. സിറിയക്‌ കുര്യന്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക