Image

സ്‌തനാര്‍ബുദവും രോഗനിര്‍ണ്ണയവും

Published on 07 February, 2012
സ്‌തനാര്‍ബുദവും രോഗനിര്‍ണ്ണയവും
ഇന്ന്‌ വളരെ ചെറുപ്രായത്തിലും സ്‌ത്രീകള്‍ സ്‌തനാര്‍ബുദത്തിന്‌ ഇരയാകുന്നു. മുന്‍കാലങ്ങളില്‍ 45 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ മാത്രമേ സ്‌തനാര്‍ബുദം കണ്ടിരുന്നുള്ളൂ. മുലയൂട്ടാതിരിക്കല്‍, ഹോര്‍മോണ്‍ മാറ്റം, ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗം, വന്ധ്യതാ നിവാരണ ചികിത്സ എന്നിവയാണു സ്‌തനാര്‍ബുദം വ്യാപകമാവാന്‍ കാരണമെന്നു ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

25 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ മൂന്നു വര്‍ഷത്തിലൊരിക്കലും 40 വയസ്സ്‌ പിന്നിട്ടവര്‍ മാസം തോറും ക്യാന്‍സര്‍ പരിശോധനയ്‌ക്കു വിധേയരാകണം. സ്വയം പരിശോധനയാണു തുടക്കത്തില്‍ത്തന്നെ രോഗം കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. 25 വയസ്സ്‌ കഴിഞ്ഞ എല്ലാ സ്‌ത്രീകളും ഇത്‌ നിര്‍ബന്ധമായും ചെയ്യണം.

സ്‌തനാര്‍ബുദം കണ്ടുപിടിക്കപ്പെട്ട ഉടനെതന്നെ സ്‌തനം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതു നമ്മുടെ ഇടയില്‍ സാധാരണമാണ്‌. ഇത്‌ തികഞ്ഞ ബുദ്ധിമോശമാണെന്നു ഡോ.ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. രോഗം ശരീരത്തില്‍ മറ്റു ഭാഗങ്ങളിലേക്കു പടരാത്ത സാഹചര്യത്തില്‍ സ്‌തനം നീക്കം ചെയ്യേണ്ട കാര്യമില്ല.
സ്‌തനാര്‍ബുദവും രോഗനിര്‍ണ്ണയവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക