Image

ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി

Published on 23 January, 2012
ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി
മുംബൈ: ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം പത്ത് ആഴ്ച കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡോളറിലുള്ള നിക്ഷേപം വര്‍ധിച്ചതാണ് രൂപയ്ക്ക് താങ്ങായത്. 50.09/10 രൂപ നിരക്കിലാണ് രൂപ വ്യാപാരമവസാനിപ്പിച്ചത്. 50.32/33 രൂപ നിരക്കിലയിരുന്നു വെള്ളിയാഴ്ച്ചത്തെ ക്ലോസിങ്. ദിവസത്തില്‍ രൂപയുടെ ഡോളര്‍ മൂല്യം 50.05 രൂപ വരെ ഉയര്‍ന്നിരുന്നു. നവംബര്‍ 14ന് ശേഷം ആദ്യമായാണ് ഈ നിരക്കിലെത്തുന്നത്. അടുത്ത ദിവസങ്ങളില്‍ 49.20 രൂപ വരെ മൂല്യം ഉയര്‍ന്നേക്കാമെന്നാണ് വിദേശ നാണ്യ വിപണിയിലെ വിദഗ്ധര്‍ കരുതുന്നത്. 

യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധി തത്ക്കാലത്തേക്കെങ്കിലും കുറയുന്നതും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നടപടികള്‍ കൈക്കൊണ്ടേക്കുമെന്ന അനുമാനവും സക്രിയമാണ്. ഡിസംബര്‍ 15നാണ് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 54.30 രൂപ നിരക്കിലെത്തിയത്. 2011ല്‍ രൂപയുടെ മൂല്യത്തില്‍ 16 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ ആഴ്ച മൂല്യം 2.41 ശതമാനം ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തിന് ശേഷം ഒറ്റ ആഴ്ചയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിലയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക