Image

രോഗിയുടെ ഉദരത്തില്‍ നിന്നും 60 പൗണ്ട് തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു

പി.പി.ചെറിയാന്‍ Published on 23 January, 2012
രോഗിയുടെ ഉദരത്തില്‍ നിന്നും 60 പൗണ്ട് തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു
ഒഡീസ, ടെക്‌സാസ്: ഒരു സ്ത്രീയുടെ ഉദരത്തില്‍ നിന്നും 60 പൗണ്ട് തൂക്കമുള്ള ട്യൂമര്‍ ഒഡീസ ബാസില്‍ ഹെല്‍ത്ത് കെയറില്‍ നടന്ന ഓപ്പറേഷനിലൂടെ ഡോ.ഫില്‍ രാജ നീക്കം ചെയ്തു

ആറുമാസം മുതല്‍ 8 മാസം വരെയായിരുന്നു ഈ ട്യൂമറിന്റെ വളര്‍ച്ച. ഏകദേശം 3 വയസ് പ്രായമുള്ള ഒരു കുട്ടിയുടെ തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്യുന്നതിന് ഡോ. രാജായുടെ നേതൃത്വത്തിലുള്ള ഡോക്ടന്മാരുടെ ടീം രോഗിയുടെ ഉദരത്തില്‍ വളരെ നീളത്തിലുള്ള മുറിവ് ഉണ്ടാക്കി
യിരുന്നു.

വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ കാറ്റ് സ്‌കാനിലാണ് ട്യൂമര്‍ കണ്ടുപിടിച്ചത്.

നീക്കം ചെയ്ത ട്യൂമറില്‍ കാന്‍സര്‍ രോഗം കണ്ടെത്താനായില്ലെന്നും, രോഗി വളരെ വേഗം സുഖം പ്രാപിച്ചുവരുന്നതായും ഡോ. രാജ പറഞ്ഞു.

ജനുവരി 22 നാണ് ഈ വാര്‍ത്ത ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.
രോഗിയുടെ ഉദരത്തില്‍ നിന്നും 60 പൗണ്ട് തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക