Image

രാജ്യത്തെ എങ്ങനെ വഞ്ചിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രിയോട് ഹസാരെ

Published on 22 January, 2012
രാജ്യത്തെ എങ്ങനെ വഞ്ചിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രിയോട് ഹസാരെ

ന്യൂഡല്‍ഹി: രാജ്യത്തെ എങ്ങനെ വഞ്ചിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രിയോട് അന്നാ ഹസാരെ. സര്‍ക്കാര്‍ അവതരിപ്പിച്ച ദുര്‍ബലമായ ലോക്പാല്‍ ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഹസാരെയുടെ വിമര്‍ശനം. സര്‍ക്കാര്‍ ജനങ്ങളെയും പാര്‍ലമെന്റിനെയും വഞ്ചിച്ചിരിക്കുകയാണെന്ന് ഹസാരെ ആരോപിക്കുന്നു. 

സര്‍ക്കാര്‍ തന്നെ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പാര്‍ലമെന്റിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശൂന്യമായിപ്പോകുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കുന്നു. ഇന്തോ-യുഎസ് ആണവ കരാര്‍ നടപ്പാക്കാന്‍ കാട്ടിയ ധൈര്യം ഇക്കാര്യത്തിലും കാട്ടണമെന്നും ഹസാരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക