Image

മന്ത്രിയായി തുടരുമെന്ന് ഗണേഷ് കുമാര്‍

Published on 22 January, 2012
മന്ത്രിയായി തുടരുമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: മന്ത്രിയായി തുടരുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. അച്ഛനോട് മുഖ്യമന്ത്രി പറഞ്ഞതെന്തെന്ന് തനിക്കറിയില്ല. മന്ത്രിയായി തുടരാനാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞിരിക്കുന്നതെന്നും അതിനാല്‍ ഈ സ്ഥാനത്ത് തുടരുമെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി ഗണേഷിനോട് പറഞ്ഞെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്. ചലച്ചിത്ര അക്കാദമി നിയമനത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ഒന്നും ചെയ്തിട്ടില്ല. അക്കാദമിയിലെ ശുദ്ധികലശത്തിന്റെ ഭാഗമായി ഇനിയും സ്ഥാനചലനമുണ്ടാകാമെന്നും ഗണേഷ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക