Image

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ നിന്ന് കല്‍മാഡിക്ക് സസ്‌പെന്‍ഷന്‍

Published on 22 January, 2012
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ നിന്ന് കല്‍മാഡിക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. സുരേഷ് കല്‍മാഡിക്ക് പുറമേ ഗെയിംസ് മുന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട്, മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ.വര്‍മ്മ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായും ഇവര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍ ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സസ്‌പെന്‍ഷന്‍ തീരുമാനം ഒളിംപിക്‌സ് അസോസിയേഷന്‍ ഡിസംബര്‍ ആദ്യവാരം എടുത്തതാണെങ്കിലും ഇപ്പോഴാണ് സസ്‌പെന്‍ഷന്‍ സംബന്ധിച്ച കത്ത് ഇവര്‍ക്ക് നല്‍കിയതെന്നും ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവായ കല്‍മാഡി ഏഴ് മാസക്കാലം തിഹാര്‍ ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അസോസിയേഷന്റെ എത്തിക്‌സ് കമ്മിറ്റിയുടേതാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക