Image

മക­ര­വി­ള­ക്കിന് പോലീ­സ് സുസജ്ജം ; ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി

അനില്‍ പെണ്ണു­ക്കര Published on 13 January, 2016
മക­ര­വി­ള­ക്കിന് പോലീ­സ് സുസജ്ജം ; ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി
ശബ­രി­മല മക­ര­വി­ള­ക്കിന് പോലീ­സിന്റെ ക്രമീ­ക­ര­ണങ്ങളെല്ലാം പൂര്‍ത്തി­യാ­യ­തായി ശബ­രിമല പോലീസ് ചീഫ് കോ ഓര്‍ഡി­നേ­റ്റര്‍ എഡി­ജിപി കെ. പത്മ­കുമാര്‍ സന്നി­ധാനം ദേവ­സ്വം ഗസ്റ്റ് ഹൗസില്‍ നട­ത്തിയ വാര്‍ത്താ സമ്മേ­ള­ന­ത്തില്‍ അറി­യി­ച്ചു. മക­ര­വി­ള­ക്കിന് സന്നി­ധാ­നത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലു­മായി 4000 പോലീ­സു­കാരെ വിന­്യ­സി­ച്ചി­ട്ടു­ണ്ട്. പമ്പ­യില്‍ 2000 പോലീ­സു­കാ­രെയും 1500 പോലീ­സു­കാരെ പുല്ലു­മേ­ട്ടിലും 300 പേരെ പഞ്ചാ­ലി­മേ­ട്ടിലും 200 പേരെ പരു­ന്തും­പാ­റ­യിലും വിന­്യ­സി­ക്കും. ഇത് കൂടാതെ പത്ത­നം­തിട്ട ഇടുക്കി,കോ­ട്ടയം ജില്ല­ക­ളില്‍ പ്രദേ­ശി­ക­മായി മക­ര­ജേ­്യാതി ദര്‍ശി­ക്കുന്ന സ്ഥല­ങ്ങള്‍ കണ്ടെത്തി അവിടെ വേണ്ടത്ര സുര­ക്ഷ, വെളി­ച്ചം എന്നിവ ഉറപ്പ് വരു­ത്തു­വാന്‍ തദ്ദേ­ശ­സ­്വയം ഭരണ സ്ഥാപ­ന­ങ്ങ­ളോട് നിര്‍ദ്ദേ­ശി­ച്ചി­ട്ടു­ണ്ട്.

മക­ര­വി­ളക്ക് ദിവസം ഉച്ച 12 മണിക്ക് ശേഷം പമ്പ­യില്‍ നിന്ന് സന്നി­ധാ­ന­ത്തേക്ക് തീര്‍ത്ഥാ­ട­കരെ കട­ത്തി­വി­ടില്ല. അന്ന് ഉച്ച­പൂ­ജയ്ക്ക് ശേഷം പതി­നെ­ട്ടാം­പടി ചവി­ട്ടാന്‍ അനു­വ­ദി­ക്കി­ല്ല. ദീപാ­രാ­ധയ്ക്ക് ശേഷം മാത്രമേ മര­ക്കൂ­ട്ടത്ത് നിന്ന് തീര്‍ത്ഥാ­ട­കരെ സന്നി­ധാ­ന­ത്തേയ്ക്ക് കട­ത്തി­വി­ടൂ. 14 ന് തിരു­ന­ട­യ­ടച്ച് കഴിഞ്ഞാല്‍ 15 ന് പുലര്‍ച്ചെ 1.27 ന് മക­ര­സം­ക്ര­മ­പൂ­ജ­യ്ക്കായി നട തുറ­ക്കു­മെ­ങ്കിലും മൂന്ന് മണിക്ക് മാത്രമേ ഭക്തരെ പതി­നെട്ടാം പടി കയ­റ്റി­വി­ടൂ.

മക­ര­വി­ളക്ക് ദിവസം ഏറ്റവും കൂടു­തല്‍ അപ­ക­ട­സാ­ധ­്യ­ത­യുള്ള ഇട­ങ്ങള്‍ പോലീസ് കണ്ടെ­ത്തി­യി­ട്ടു­ണ്ട്. അപ­ക­ട­ക­ര­മായ രീതി­യില്‍ തീര്‍ത്ഥാ­ട­കര്‍ വിരി­വെ­യ്ക്കുന്ന സ്ഥല­ങ്ങള്‍ കണ്ടെത്താന്‍ വിരി പട്രോ­ളു­കള്‍ ബുധ­നാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരം­ഭി­ച്ചി­ട്ടു­ണ്ട്. പാണ്ടി­ത്താ­വ­ളത്ത് ഗ്യാസ് സിലി­ണ്ടര്‍ ഉപ­യോഗം തട­യാന്‍ പരി­ശോ­ധന നട­ത്തി­വ­രി­ക­യാ­ണ്. ഫയര്‍ഫോഴ്‌സിന്റേയും വനം വകു­പ്പി­ന്റേയും യൂണി­റ്റു­കള്‍ സംയു­ക്ത­മാ­യാണ് പരി­ശോ­ധ­ന. മര­ങ്ങളു­ടെയും കെട്ടി­ട­ങ്ങ­ളു­ടെയും മുക­ളില്‍ കയറി മക­ര­ജേ­്യാതി കാണു­ന്നത് അനു­വ­ദി­ക്കില്ല

പുല്ലു­മേ­ട്ടില്‍ കോഴി­ക്കാനം വരെ മാത്രമേ വാഹ­ന­ഗ­താ­ഗതം അനു­വ­ദി­ക്കൂ. അതു­ക­ഴി­ഞ്ഞാല്‍ സര്‍ക്കാര്‍ വാഹ­ന­ങ്ങളും ആംബു­ലന്‍സു­കളും മാത്രമേ കട­ത്തി­വി­ടു­ക­യു­ള്ളൂ. പുല്ലു­മേട് ദുരന്തം അനേ­്വ­ഷിച്ച ജസ്റ്റിസ് ഹരി­ഹ­രന്‍പിള്ള കമ്മിറ്റി റിപ്പോര്‍ട്ടിലെ എല്ലാ കാര­്യ­ങ്ങളും നടപ്പി­ലാ­ക്കി­യി­ട്ടു­ണ്ട്. പുല്ലു­മേ­ട്ടില്‍ നൂറില്‍പ്പരം അസ്കാ ലൈറ്റു­കള്‍ സ്ഥാപി­ച്ചു­ക­ഴി­ഞ്ഞു. താല്‍ക്കാ­ലി­ക ബി.­എ­സ്.­എന്‍.­എല്‍ ടവര്‍ വ്യാ­ഴാഴ്ച്ച ഉച്ച­യോടെ പ്രവര്‍ത്ത­ന­ക്ഷ­മ­മാ­കും. ബാരി­ക്കേ­ഡു­കള്‍ സ്ഥാപി­ച്ചു­ക­ഴി­ഞ്ഞു. കാട്ടുതീ തട­യാന്‍ ഫയര്‍ഫോ­ഴ്‌സി­ന്റെയും വനം­വ­കു­പ്പി­ന്റെയും സ്ക്വാ­ഡു­കള്‍ സ്ഥാപി­ക്കും. പുല്ലു­മേ­ട്ടില്‍ തെലുങ്ക്, കന്നഡ ഉള്‍പ്പെ­ടെ­യുള്ള എല്ലാ ഭാഷ­ക­ളിലും അനൗണ്‍സ്‌മെന്റിന് സംവി­ധാനം ഏര്‍പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. കോഴി­ക്കാനം -പു­ല്ലു­മേട് റൂട്ടില്‍ ഒന്ന­ര­കി­ലോ­മീ­റ്റര്‍ ഇട­വിട്ട് ആംബു­ലന്‍സും അതി­നോ­ടൊപ്പം പോലീസ് വയര്‍ലെസ് സംവി­ധാ­നവും ഏര്‍പ്പെ­ടു­ത്തും. പുല്ലു­മേ­ട്ടില്‍ പാമ്പ് കടി­ക്കെ­തിരെ അടി­യ­ന്തിര ചികിത്സ നല്‍കു­വാ­നുള്ള സൗക­ര്യം ഏര്‍പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

മക­ര­ജേ­്യാതി കഴി­ഞ്ഞാല്‍ കോഴി­ക്കാനം- ഇടുക്കി റൂട്ടില്‍ കെ.­എ­സ്.­ആര്‍.­ടി.സി 50 സര്‍ക്കു­ലര്‍ സര്‍വ്വീ­സു­കള്‍ നട­ത്തും. ജനു­വരി 16 ന് രാവിലെ 9 മണി വരെ­യാണ് സര്‍വ്വീസ് നട­ത്തു­ക. കോഴി­ക്കാനം മുതല്‍ കെ.­എ­സ്.­ആര്‍.­ടിയുടെയും മോട്ടോര്‍ വാഹ­ന­വ­കു­പ്പി­ന്റെയും റിക്ക­വറി വാനു­കള്‍ നില­യു­റ­പ്പി­ക്കും.

സന്നി­ധാ­നത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളിലും പതിവ് അനൗണ്‍സ്‌മെന്റിന് പുറമേ പ്രാദേ­ശിക അനൗണ്‍സ്‌മെന്റ് സംവി­ധാ­നവും ഏര്‍പ്പെ­ടു­ത്തിയി­ട്ടു­ണ്ട്. മക­ര­ജേ­്യാതി ദര്‍ശ­ന­ത്തിന് ശേഷം സന്നി­ധാ­നത്ത് നിന്ന് ഭക്തര്‍ ബെയ്‌ലി­പാലം വഴി ചന്ദ്രാ­ന­ന്ദന്‍ റോഡിലെത്തി പമ്പ­യി­ലേക്ക് മട­ങ്ങ­ണം. പാണ്ടി­ത്താ­വ­ളത്ത് നിന്ന് മക­ര­ജേ­്യാതി ദര്‍ശിച്ച് മട­ങ്ങു­ന്ന­വരെ ഘട്ടം­ഘ­ട്ട­മായി മാത്രമേ 108 പടി­വഴി സന്നി­ധാ­ന­ത്തേക്ക് കട­ത്തി­വി­ടൂ. എന്‍.­ഡി.­ആര്‍.­എ­ഫി­നും ആര്‍.­എ.­എ­ഫി­നുമാണ് ഇതിന്റെ ചുമ­തല. പാണ്ടി­ത്താ­വ­ളത്ത് തിരക്ക് നിയ­ന്ത്രി­ക്കാന്‍ മൂന്ന് ഡി­വൈ.­എ­സ്.­പി.­മാര്‍ക്കാണ് ചുമ­ത­ല.

പമ്പ­യില്‍ മക­ര­ജേ­്യാതി കഴിഞ്ഞ് നാലഞ്ച് മണി­ക്കൂര്‍ മറ്റ് വാഹ­ന­ങ്ങ­ളെ­ക്കാള്‍ കെ.­എ­സ്.­ആര്‍.­ടി.സി ബസ്സു­കള്‍ക്ക് മുന്‍ഗ­ണന നല്‍കും. പമ്പ ഹില്‍ടോ­പ്പില്‍ ഡബിള്‍ ബാരി­ക്കേഡ് നിര്‍മ്മാണം പൂര്‍ത്തി­യായി വരു­ന്നു. നില­യ്ക്ക­ലില്‍ 20000 വാഹ­ന­ങ്ങള്‍ക്ക് പാര്‍ക്കിങ് സൗക­ര­്യ­മു­ണ്ട്. നില­യ്ക്ക­ലില്‍ അയ്യ­പ്പ­ഭ­ക്ത­രോ­ടൊപ്പം വരുന്ന സ്ത്രീകള്‍ വാഹ­ന­ങ്ങ­ളില്‍ കഴി­യു­ന്ന­തി­നാല്‍ 20 വനിതാ പോലീ­സു­കാരെ നിയോ­ഗി­ച്ചി­ട്ടു­ണ്ട്.

ജനു­വരി 14 ന് ഉച്ചയ്ക്ക് ശേഷം സന്നി­ധാ­ന­ത്തേക്ക് ട്രാക്ട­റു­കളെ നിയ­ന്ത്രി­ക്കും. പതി­ന­ഞ്ചിന് രാവിലെ 11 മണി മുതല്‍ നട അട­യ്ക്കു­ന്നത് വരെ ട്രാക്ട­റു­കള്‍ക്ക് നിരോ­ധനം ഏര്‍പ്പെ­ടു­ത്തും.

മക­ര­വി­ളക്ക് ദിവസം പത്ത­നം­തിട്ട, കോട്ടയം, ഇ­ടു­ക്കി, ആല­പ്പുഴ ജില്ല­ക­ളില്‍ വാഹ­ന­ഗ­താ­ഗതം നിയ­ന്ത്രി­ക്കാന്‍ രാത്രി­കാല പട്രോ­ളിങ്ങ് ഏര്‍പ്പെ­ടുത്തുമെന്നും എഡി­ജിപി അറി­യി­ച്ചു. വാര്‍ത്താ­സ­മ്മേളനത്തില്‍ സന്നി­ധാനം സ്‌പെഷ­്യല്‍ ഓഫീ­സര്‍ ഡോ.­അ­രുള്‍ ആര്‍.­ബി. കൃഷ്ണ, എഎ­സ്ഒ ആര്‍. ദത്തന്‍ എന്നി­വര്‍ പങ്കെ­ടു­ത്തു.
മക­ര­വി­ള­ക്കിന് പോലീ­സ് സുസജ്ജം ; ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക