Image

മെസഞ്ചര്‍ 2016 മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പി.പി.ചെറിയാന്‍ Published on 12 January, 2016
മെസഞ്ചര്‍ 2016 മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചര്‍ ത്രൈമാസികയുടെ 2016 ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ജനുവരി 7, 8, 9, 10 തിയ്യതികളില്‍ നടന്ന ഭദ്രാസന യൂത്ത് ക്രോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് തുറന്ന കൗണ്ടറില്‍ പ്രമോട്ടര്‍ എബി തോമസ് മെനഞ്ചറിന്റെ മെമ്പര്‍ഷിപ്പ് പുലിക്കോട്ടില്‍ സൈമന് ന്ല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അമേരിക്കയിലെ ഓരോ മാര്‍ത്തോമാ കുടുംബവും മെസഞ്ചര്‍ വരിക്കാരാകണമെന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ രക്ഷാധികാരിയും, ഡോ. ഈപ്പന്‍ ദാനിയേല്‍ ചീഫ് എഡിറ്ററുമായി പ്രസിദ്ധീകരിക്കുന്ന മെസഞ്ചറിന് ഇതിനകം 2000 ത്തില്‍ പരം വരിക്കാറുള്ളതായി ഭദ്രാസന ട്രസ്റ്റി ഫിലിപ്പ് തോമസ് പറഞ്ഞു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന പ്രവര്‍ത്തനങ്ങളെകുറിച്ചു ഇടവക ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും, ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക തുടങ്ങിയവയാണ് മെസഞ്ചര്‍ ത്രൈമാസിക കൊണ്ടു ലക്ഷ്യമിടുന്നത്.

മെസഞ്ചര്‍ 2016 മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുമെസഞ്ചര്‍ 2016 മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക