Image

നായര്‍ സംഗമം 2016 - ആഗസ്റ്റ് 12 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍

ജയപ്രകാശ് നായര്‍ Published on 11 January, 2016
നായര്‍ സംഗമം 2016 - ആഗസ്റ്റ് 12 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍
ഹ്യൂസ്റ്റണ്‍: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത്  അമേരിക്കയുടെ കണ്‍വന്‍ഷന്‍ 2016 ആഗസ്റ്റ് 12, 13, 14 തീയതികളില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ (8686 Kirby Drive, Houston, Texas-77054) വച്ച് നടക്കുമ്പോള്‍ അത് അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന നായര്‍ കുടുംബങ്ങള്‍ക്ക് ഒത്തുചേരാനും തമ്മില്‍ പരിചയപ്പെടാനുമുള്ള  വേദിയായിരിക്കുമെന്ന് പ്രസിഡന്റ് ജി. കെ.പിള്ള പറഞ്ഞു. 

നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന എല്ലാ നായര്‍ കുടുംബാംഗംങ്ങളെയും സ്വാഗതം ചെയ്യുന്നതായി എന്‍.എസ്സ്.എസ്സ്. ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. "നായര്‍ സംഗമം 2016" എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കണ്‍വന്‍ഷനു വേണ്ട എല്ലാ സൗകര്യങ്ങളും വളരെ ഭംഗിയായി നടന്നു വരികയാണെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ കുമാറും കണ്‍വന്‍ഷനു ആവശ്യമായ കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞുവെന്ന് കണ്‍വന്‍ഷന്‍ കോ-ചെയര്‍ ഗോപിനാഥ് കുറുപ്പും അറിയിച്ചു. കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുവേണ്ടി ഹ്യൂസ്റ്റണില്‍ നിന്നുളള ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു.

നായര്‍ സംഗമം 2016-ല്‍ പ്രകാശനം ചെയ്യുന്ന സുവനീറിലേക്ക് ഫോട്ടോകള്‍, കഥ, ലേഖനം, പരസ്യങ്ങള്‍ മുതലായവ സുവനീര്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ജയപ്രകാശ് നായര്‍ക്ക്‌ jaynair14@gmail.com എന്ന ഇ-മെയില്‍ അഡ്രസിലേക്ക് അയക്കുവാന്‍ താല്പര്യപ്പെടുന്നു. 

കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ വിശദവിവരങ്ങള്‍ക്കായി കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഡോ. ചിത്രാ ചന്ദ്രശേഖരനെ achitra02@yahoo.com  എന്ന ഇ-മെയിലില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ നായര്‍ സംഘടനകളും ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കുവാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരുന്നു.                            

നായര്‍ സംഗമം 2016 - ആഗസ്റ്റ് 12 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍   നായര്‍ സംഗമം 2016 - ആഗസ്റ്റ് 12 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍   നായര്‍ സംഗമം 2016 - ആഗസ്റ്റ് 12 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക