Image

ശബരിമ­ല: മ­ക­ര­വിള­ക്ക് 15ന്; 21ന് ന­ട അ­ട­യ്ക്കും

അനില്‍ പെണ്ണു­ക്കര Published on 11 January, 2016
ശബരിമ­ല: മ­ക­ര­വിള­ക്ക് 15ന്; 21ന് ന­ട അ­ട­യ്ക്കും
ഈ വര്‍ഷത്തെ ശ­ബ­രി­മ­ല മ­ക­ര­വിള­ക്ക് ജ­നുവ­രി 15ന് (മക­രം 1) വെ­ള്ളി­യാ­ഴ്­ച­യാ­ണെന്നും മ­ക­ര­സം­ക്ര­മപൂ­ജ അന്ന് വെ­ളു­പ്പി­ന് 1.27നാ­ണെന്നും തി­രു­വി­താംകൂര്‍ ദേ­വ­സ്വം­ബോര്‍­ഡ് വാര്‍­ത്താ­കു­റിപ്പില്‍ അ­റി­യി­ച്ചു. തി­രു­ന­ട അ­ട­യ്­ക്കു­ന്നത് ജ­നുവ­രി 21 വ്യാ­ഴാഴ്­ച രാ­വി­ലെ ഏ­ഴ് മ­ണി­ക്കാ­ണ്. 15ന് നട ­തുറന്ന് നെയ്യഭി­ഷേ­ക­ത്തിന്­ ശേഷമായി­രിക്കും സംക്ര­മ­പൂജ നട­ക്കു­ക. അന്ന് വൈകീട്ട് ദീപാ­രാ­ധയ്ക്ക് ശേഷം മക­ര­വി­ളക്ക് തെളി­യും.

ജ­നുവ­രി 12 ചൊ­വ്വാ­ഴ്­ച­യാ­ണ് ച­രി­ത്ര പ്ര­സി­ദ്ധമാ­യ എ­രു­മേ­ലി പേട്ടതുള്ളല്‍. ജ­നുവ­രി 13ന് ബു­ധ­നാ­ഴ്­ച­യാ­ണ് പ­ന്ത­ള­ത്തു­നിന്ന് തി­രു­വാഭ­ര­ണ ഘോ­ഷ­യാ­ത്ര പു­റ­പ്പെ­ടു­ന്നത്.

മക­ര­വി­ള­ക്കിന് മൂന്നോ­ടി­യായി വിവി­ധ­വ­കു­പ്പു­ക­ളുടെ പ്രവര്‍ത്ത­ന­ങ്ങള്‍ വില­യി­രു­ന്ന­തിനും ഏകോ­പി­പ്പി­ക്കാ­നും ദേവ­സ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ അവ­ലോക­ന­യോഗം നട­ന്നു. വിവിധ വകു­പ്പുകള്‍ സ്വീ­ക­രിച്ച മുന്നൊ­രു­ക്ക­ങ്ങ­ളുടെ പുരോ­ഗതി വില­യി­രു­ത്തു­കയും സംതൃപ്തി പ്രക­ടി­പ്പി­ക്കുകയും ചെയ്തു. ബെയ്‌ലി പാലത്തില്‍ കൂടു­തല്‍ ലൈറ്റു­കള്‍ സ്ഥാപി­ക്കു­കയും കൈവ­രി­കള്‍ ശക്തി­പ്പെ­ടു­ത്തു­കയും ചെയ്യും. പാണ്ടി­ത്താ­വ­ള­ത്തില്‍ മക­ര­വി­ള­ക്കിന് ഭക്ത­ന്മാര്‍ തിങ്ങി­നില്‍ക്കുന്ന പ്രദേ­ശത്ത് കൂടു­തല്‍ ബാരി­ക്കേ­ഡു­കള്‍ ലൈറ്റു­കളും സ്ഥാപി­ക്കു­ം. ക്യൂ­ കോ­പ്ലക്‌സ് ഭാഗത്തെ ചരി­ഞ്ഞ­മരം വനം­വ­കുപ്പ് മുറി­ച്ചു­മാ­റ്റുന്ന­തി­നും തീരു­മാ­ന­മാ­യി. എക്‌സി­ക­്യൂ­ട്ടീവ് ഓഫീ­സര്‍ ബി.­എല്‍ രേണു­ഗോ­പാല്‍, സ്‌പെഷ­്യല്‍ ഓഫീ­സര്‍ ഡോ.­അ­രുള്‍ ആര്‍.­ബി.­കൃ­ഷ്ണ, എന്‍.­ഡി­ആര്‍.­എഫ് ഡെപ­്യൂട്ടി കമാ­ണ്ടന്റ് ജ.­വി­ജ­യന്‍, ഡ്യൂട്ടി മജി­സ്‌ട്രേറ്റ് വി.­ആര്‍.­മോ­ഹ­നന്‍ പിള്ള, ഫെസ്റ്റി­വല്‍ കണ്‍ട്രോ­ളര്‍ ജി.­എ­സ്. ബൈജു തുട­ങ്ങി­യ­വര്‍ സംബ­ന്ധിച്ചു.

മക­ര­വി­ളക്ക് : വ്യൂ പോയിന്റു­ക­ളില്‍ ശക്ത­മായ സുര­ക്ഷ­യൊ­രുക്കും

ശബ­രി­മല മക­ര­വി­ള­ക്കിന് പത്ത­നം­തിട്ട ജില്ലാ ഭര­ണ­കൂ­ട­ത്തിന്റെ നേതൃ­ത്വ­ത്തില്‍ വിവിധ വകു­പ്പു­കളെ ഏകോ­പി­പ്പിച്ച് വിപു­ല­മായ ക്രമീ­ക­രണം ഏര്‍പ്പെ­ടു­ത്താന്‍ തീരു­മാ­ന­മാ­യി. ജില്ലാ കള­ക്ടര്‍ എസ്.­ഹ­രി­കി­ഷോ­റിന്റെ അധ്യ­ക്ഷ­ത­യില്‍ കള­ക്ട­റേറ്റ് കോണ്‍ഫ­റന്‍സ് ഹാളില്‍ മക­ര­വി­ളക്ക് മുന്നൊ­രു­ക്ക­ങ്ങള്‍ വില­യി­രു­ത്താന്‍ അവ­ലോ­കന യോഗം ചേര്‍ന്നു. മക­ര­ജ്യോതി ദര്‍ശ­ന­ത്തിന് തീര്‍ഥാ­ട­കര്‍ എത്തുന്ന അഞ്ച് വ്യൂ പോയിന്റു­ക­ളിലും പോലീ­സ് കനത്ത സുര­ക്ഷ­യൊ­രു­ക്കും.

നാളെ (ജ­നു.13) പന്ത­ളത്തു നിന്ന് ആരം­ഭി­ക്കുന്ന തിരു­വാ­ഭ­രണ ഘോഷ­യാ­ത്രയ്ക്ക് ശക്ത­മായ സുര­ക്ഷ­യൊ­രു­ക്കാന്‍ നട­പടികള്‍ സ്വീക­രി­ച്ച­തായി ജില്ലാ പോലീസ് മേധാവി ടി.­നാ­രാ­യ­ണന്‍ പറ­ഞ്ഞു. തിരു­വാ­ഭ­രണം കട­ന്നു­വ­രുന്ന സ്ഥല­ങ്ങ­ളില്‍ വെളി­ച്ച­ക്കു­റ­വു­ള്ളി­ടത്ത് ഉപ­യോ­ഗി­ക്കു­ന്ന­തിന് 30 പെട്രോമാക്‌സു­കള്‍ ഏര്‍പ്പാ­ടാ­ക്കി­യി­ട്ടു­ണ്ട്. തിരു­വാ­ഭ­രണ ഘോഷ­യാത്ര വലി­യാ­ന­വട്ടം വഴി വന­ത്തി­ലൂടെ കട­ന്നു­പോ­കു­മ്പോള്‍ മെഡി­ക്കല്‍ ടീമും അനു­ഗ­മി­ക്കും. ഘോഷ­യാത്ര എത്തു­മ്പോള്‍ സ്വീക­രി­ക്കു­ന്ന­തിന് പടക്കം പൊട്ടി­ക്കു­ന്ന­തിന് നിയ­ന്ത്രണം ഏര്‍പ്പെ­ടു­ത്ത­ണ­മെന്നും ഇതു സുരക്ഷാ പ്രശ്‌നം സൃഷ്ടി­ക്കു­ന്നു­ണ്ടെന്നും പോലീസ് വ്യക്ത­മാ­ക്കി.

അട്ട­ത്തോ­ട്, ഇല­വു­ങ്കല്‍, നെല്ലി­മല എന്നി­വി­ട­ങ്ങ­ളില്‍ പൊതു­മ­രാ­മത്ത് റോഡ്‌സ് വിഭാ­ഗ­ത്തിന്റെ നേതൃ­ത്വ­ത്തില്‍ ബാരി­ക്കേഡ് പണി പുരോ­ഗ­മി­ക്കു­ന്നു. ആരോഗ്യ വകു­പ്പിന്റെ നേതൃ­ത്വ­ത്തില്‍ കരി­മ­ല­യില്‍ മെഡി­ക്കല്‍ കേന്ദ്രം പ്രവര്‍ത്തനം തുട­ങ്ങി. ആരോഗ്യ വകു­പ്പിന്റെ 30 ആംബു­ലന്‍സു­കള്‍ക്കു പുറമേ ദുരന്ത നിവാ­രണ വിഭാ­ഗ­ത്തിന്റെ ചുമ­ത­ല­യി­ലുള്ള 12 ആംബു­ലന്‍സു­ക­ളുടെ സേവ­ന­വു­മു­ണ്ടാ­കും. അയ്യന്‍മ­ല, പഞ്ഞി­പ്പാ­റ, നെല്ലി­മല എന്നി­വി­ട­ങ്ങ­ളില്‍ വനം വകുപ്പും ഫയര്‍ ഫോഴ്‌സും അസ്ക ലൈറ്റു­കള്‍ സ്ഥാപി­ക്കും. മക­ര­വി­ള­ക്കിനു മുന്നോ­ടി­യായി കെ.­എ­സ്.­ഇ.ബി പാണ്ടി­ത്താ­വ­ളത്ത് 600 താല്‍ക്കാ­ലിക ലൈറ്റു­കള്‍ സ്ഥാപി­ച്ചി­ട്ടു­ണ്ട്. പന്ത­ളം, പ്ലാപ്പ­ള്ളി, പമ്പ എന്നി­വി­ട­ങ്ങ­ളില്‍ ഫയര്‍ ഫോഴ്‌സിന്റെ സ്ക്യൂബ ടീം ക്യാമ്പ് ചെയ്യും. അയ്യന്‍മ­ല, പഞ്ഞി­പ്പാറ എന്നി­വി­ട­ങ്ങ­ളില്‍ 14 ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സ് ടീം ഉണ്ടാ­വും. കെ.­എ­സ്.­ആര്‍.­ടി.സി പത്ത­നം­തിട്ടയില്‍ നിന്ന് 1000 ബസ് സര്‍വീസ് നട­ത്തും. മക­ര­വി­ളക്കിനു 50 ബസുകള്‍ വീതം ഇവിടെ നിന്ന് പമ്പ­യി­ലേ­ക്ക­യ­യ്ക്കും. മോട്ടോര്‍ വാഹന വകു­പ്പിന്റെ 40 പട്രോ­ളിംഗ് ടീം രംഗ­ത്തു­ണ്ടാ­വും. ഗതാ­ഗ­ത­ക്കു­രുക്ക് ഒഴി­വാ­ക്കാന്‍ വേണ്ട നട­പ­ടി­കള്‍ ടീം സ്വീക­രി­ക്കും.

തിരു­വല്ല സബ് കള­ക്ടര്‍ ഡോ.­ശ്രീറാം വെങ്കി­ട്ട­രാ­മന്‍, അസി­സ്റ്റന്റ് കള­ക്ടര്‍ വി.­ആര്‍ പ്രേംകു­മാര്‍, ഡെപ്യൂട്ടി കള­ക്ടര്‍ ടി.വി സുഭാ­ഷ്, വിവിധ വകു­പ്പു­തല ഉദ്യോ­ഗ­സ്ഥര്‍ എന്നി­വര്‍ യോഗ­ത്തില്‍ പങ്കെ­ടു­ത്തു.


നെ­യ്യ­ഭി­ഷേ­കം 19 വരെ; ദര്‍ശ­നം 20 വരെ

ഈ ശ­ബ­രി­മ­ല തീര്‍­ഥാ­ട­ന കാല­ത്തെ അ­വ­സാന­ത്തെ നെ­യ്യ­ഭി­ഷേ­കം ജ­നുവ­രി 19ന് രാ­വി­ലെ 9.30ന് അ­വ­സാ­നി­ക്കും. തുടര്‍ന്ന് ദേ­വസ്വം വ­ക ക­ള­ഭാ­ഭി­ഷേ­കം ന­ട­ക്കും. അ­യ്യ­പ്പ­ന്മാ­രു­ടെ ദര്‍ശ­നം ജ­നുവ­രി 20ന് രാ­ത്രി 10 മ­ണി­ക്ക് അ­വ­സാ­നി­ക്കും. തുടര്‍ന്ന് മാ­ളി­ക­പ്പു­റ­ത്ത് ഗു­രു­തിപൂജ ന­ട­ക്കും. പ­ടിപൂ­ജ ജ­നുവ­രി 16 മു­തല്‍ 19 വ­രെയും ഉ­ദ­യാ­സ്ത­മ­നപൂ­ജ 17നും 19നും ന­ട­ത്തും.


സഹ­സ്ര ക­ല­ശ­ത്തി­ന് ബു­ക്കിം­ഗ് 2016 ഒ­ക്‌­ടോബര്‍ വരെ

ശ­ബ­രി­മ­ല ശ്രീ­ധര്‍­മ­ശാ­സ്­താ ക്ഷേ­ത്ര സ­ിധിയില്‍ മാ­സ­പൂ­ജ­യ്­ക്ക് ന­ട തു­റ­ക്കു­മ്പോള്‍ മാത്രം ന­ടക്കുന്ന­ പ്രധാ­ന വ­ഴി­പാടാ­യ സഹ­സ്ര ക­ല­ശാ­ഭി­ഷേ­ക­ത്തിന്‍െ­റ ബു­ക്കിം­ഗ് 2016 ഒ­ക്‌­ടോ­ബര്‍ മാ­സം വ­രെ (1192 തു­ലാ മാസം) മാ­ത്ര­മാ­ണ് നട­ന്നി­ട്ടു­ള്ളതെന്ന് തി­രു­വി­താംകൂര്‍ ദേ­വ­സ്വം­ബോര്‍­ഡ് വാര്‍­ത്താ­കു­റിപ്പില്‍ അ­റി­യി­ച്ചു. സഹ­സ്ര ക­ല­ശാ­ഭി­ഷേ­ക­ം ന­ക്ഷത്രം നോ­ക്കി­യാ­ണ് ബു­ക്ക് ചെ­യ്യുന്ന­ത്. ദേ­വസ്വം ബോര്‍­ഡ് പു­റ­ത്തി­റക്കു­ന്ന പ­ഞ്ചാം­ഗമോ ഡ­യ­റിയോ പ­രി­ശോ­ധി­ച്ചാ­ണ് ബു­ക്കിം­ഗ് സ്വീ­ക­രി­ക്കു­ക. സഹ­സ്ര ക­ല­ശാ­ഭി­ഷേ­ക­ത്തിന് 2020 വ­രെ ബു­ക്കിം­ഗ് നടന്നു എന്ന് ഒ­രു മ­ലയാ­ള ദി­ന­പ­ത്രത്തില്‍ വ­ന്ന വിവ­രം തെ­റ്റാ­ണെും പ­ത്ര­ക്കു­റിപ്പില്‍ അ­റി­യിച്ചു.


ഹ­രി­വ­രാ­സ­ന ഫല­കം ശ­ബ­രി­മ­ല­യി­ലെ സ്‌­ട്രോം­ഗ്‌­റൂമില്‍

ശ­ബ­രി­മ­ല ശ്രീ­ധര്‍­മ­ശാ­സ്­താ­വിന്‍െ­റ ഉ­റ­ക്കു­പാട്ടാ­യ ഹ­രി­വ­രാസ­നം ആ­ലേഖ­നം ചെയ്­ത സ്വര്‍­ണ­ഫല­കം ശ­ബ­രി­മ­ലയില്‍ അ­ഡ്­മി­നി­സ്‌­ട്രേ­റ്റീ­വ് ഓ­ഫീ­സ­റു­ടെ ഓ­ഫീ­സി­ലെ സ്‌­ട്രോം­ഗ്‌­റൂമില്‍ സു­ര­ക്ഷി­ത­മാ­യി സൂ­ക്ഷി­ച്ചി­ട്ടു­ള്ള­താ­യി ശ­ബ­രി­മ­ല അ­ഡ്­മി­നി­സ്‌­ട്രേ­റ്റീ­വ് ഓ­ഫീ­സര്‍ അ­റി­യിച്ചു. സു­ര­ക്ഷാ­കാ­ര­ണ­ങ്ങ­ളാ­ലാ­ണ് ഇ­പ്ര­കാ­രം സൂ­ക്ഷി­ച്ചിട്ടു­ള്ളത്. ഈ ഫല­കം കാ­ണാ­നി­ല്ലെന്നും എ­വി­ടെ­യാ­ണ് സൂ­ക്ഷി­ട്ടു­ള്ള­തെന്ന് അ­റി­യില്ലാ­യെന്ന­ും ഒ­രു മ­ലയാ­ള പ­ത്ര­ത്തിലും ഓ­ണ്‍ലൈന്‍ മാ­ധ്യ­മ­ത്തിലും വ­ന്ന വാര്‍­ത്ത വാ­സ്­ത­വ വി­രു­ദ്ധവും വ­സ്­തു­ത­യ്­ക്ക് നി­ര­ക്കാ­ത്ത­താ­ണെന്നും പ­ത്ര­ക്കു­റിപ്പില്‍ അ­റി­യിച്ചു.


മക­ര­വി­ള­ക്ക്: കൂ­ടു­തല്‍ ജീ­വ­ന­ക്കാ­രു­മായി ആരോ­ഗ്യ­വ­കുപ്പ്

മക­ര­വി­ളക്ക് മഹോ­ത്സ­വ­ത്തോ­ട­നു­ബ­ന്ധിച്ച് സന്നി­ധാ­ന­ത്ത് പ്ര­തീ­ക്ഷിക്കുന്ന വന്‍ ഭക്­ത­ജ­ന­തി­രക്ക് കണ­ക്കി­ലെ­ടുത്ത് പമ്പ­യിലും സന്നി­ധാ­നത്തും ഡോക്ടര്‍മാ­രുടേയും പാരാ­മെ­ഡി­ക്കല്‍ സ്റ്റാഫി­ന്റെയും എണ്ണം വര്‍ദ്ധി­പ്പി­ച്ചു.­ ജ­നു­വരി 12 മുതല്‍ 16 വരെയുള്ള ദിവ­സ­ങ്ങ­ളിലാ­ണ് കൂ­ടുതല്‍ മെഡി­ക്കല്‍ സംഘത്തെ നിയോ­ഗി­ച്ചി­ട്ടു­ള്ള­ത്.­ ആ­സ്പ­ത്രി­ക­ളില്‍ മരു­ന്നു­കളും ആവ­ശ്യ­ത്തി­ന് കരു­തി­യി­ട്ടു­ണ്ട്.­

മ­ക­ര­വി­ള­ക്കി­നോ­ട­നു­ബ­ന്ധിച്ച് പമ്പ­യില്‍ 13 ആബു­ലന്‍സു­കളുടെ സേവനം പ്രധാന ഇട­ങ്ങ­ളില്‍ സജ്ജീ­ക­രി­ച്ചി­ട്ടു­ണ്ട്.­ ഹില്‍ ടോ­പ്പ്,­ ഹെ­യര്‍പിന്‍വളവ് കേര്‍വ്, ഹില്‍ ഡൗണ്‍, പെട്രോള്‍ പമ്പ്, ­ത്രി­വേ­ണി,­ ചാ­ല­ക്കയം, നി­ല­യ്ക്കല്‍, അട്ട­ത്തോ­ട്,­ പമ്പാ മണല്‍പ്പു­റം,­ പമ്പ ആസ്പത്രി എന്നി­വിടങ്ങ­ളില്‍ പ്ര­ത്യേ­ക ആംബു­ലന്‍സ് സംവി­ധാനം മക­ര­വി­ള­ക്കിന് ഒരു­ക്കി­യി­ട്ടു­ണ്ട്. ­ഇ­തില്‍ അത്യാ­ഹി­തത്തെ നേരി­ടു­ന്ന­തി­നുള്ള ഉപ­ക­ര­ണ­ങ്ങളും മെഡി­ക്കല്‍ സംവി­ധാ­നവുമു­ണ്ട്. ­പ്ര­ത്യേകം സജ്ജീ­ക­രിച്ച രണ്ട് മൊബൈല്‍ യൂനി­റ്റു­കളില്‍ ഡോക്ട­റുടേയും പാരാ­മെ­ഡി­ക്കല്‍ സ്റ്റാഫിന്റ­യും സേവനം ഉണ്ടാ­യി­രിക്കും.അ­ത്യാ­ഹിത ഉപ­ക­ര­ണ­ങ്ങളും മ­രു­ന്നു­കളും ആംബു­ലന്‍സില്‍ ലഭ്യ­മാ­യി­രി­ക്കും.പമ്പ മുതല്‍ സന്നി­ധാനം വരെ പ്രവര്‍ത്തി­ക്കുന്ന അത്യാ­ഹിത ചികില്‍സാ കേന്ദ്ര­ങ്ങ­ളില്‍ സ്ട്രച്ച­ര്‍ വഹി­ക്കു­ന്ന­വ­രു­ടേയും മെ­യില്‍ നഴ്‌സു­മാ­രു­ടേയും എണ്ണം വര്‍ദ്ധി­പ്പി­ക്കു­കയും ചെ­യ്തു. ജില്ലാമെ­ഡി­ക്കല്‍ ഓഫീ­സര്‍ ജില്ല­യിലെ പ്രധാ­ന­പ്പെട്ട ആസ്പ­ത്രി­ക­ളിലെ ആംബുലന്‍സ് സേവനം ആവ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. ­കെ.­എ­സ്.­ആര്‍.­ടി.­സി,­ അ­യ്യ­പ്പ­സേവാ സം­ഘം,­ ഫ­യര്‍ഫോ­ഴ്‌സ്, പോലീ­സ്, മോട്ടോര്‍ വാഹന വകുപ്പ് എന്നി­വ­രുടെ ഓരോ ആംബുലന്‍സു­കള്‍ പമ്പ കേന്ദ്രീ­ക­രിച്ച് മക­ര­വി­ള­ക്കി­നോ­ട­നു­ബ­ന്ധിച്ച് സേവ­നം­ ന­ടത്തു­ന്ന­താ­ണ്.

മല­ക­യ­റുന്ന അയ്യ­പ്പ­ഭ­ക്തര്‍ ആവ­ശ­്യ­ത്തിന് വിശ്രമം എടു­ക്കണമെന്നും കുടി­വെള്ളം കൈയ്യില്‍ കരു­ത­ണമെന്നും മെഡി­ക്കല്‍ ഓഫീ­സര്‍ അറി­യി­ച്ചു. ഹൃദ­യ­സം­ബ­ന്ധ­മായ അസു­ഖ­മു­ള്ള­വര്‍ സ്ഥിര­മായി കഴി­ക്കുന്ന മരുന്ന് ഒപ്പം കരു­തു­കയും കൃത­്യ­സ­മ­യത്ത് കഴി­ക്കു­കയും ചെയ്യ­ണം. വയ­റു­നി­റയെ ഭക്ഷണം കഴിച്ച് മല­ക­യ­റ­രു­ത്. നോഡല്‍ ഓഫീ­സര്‍ ഡോ.ജി സുരേഷ് ബാബു­വിന്റെ നേതൃ­ത­്വ­ത്തി­ലുള്ള മെഡി­ക്കല്‍ സംഘ­മാണ് സന്നി­ധാ­നത്ത് സേവ­ന­ത്തി­ലു­ള്ള­ത്.


എന്‍.കെ പ്രേമ­ച­ന്ദ്രനും തെല­ങ്കാന മന്ത്രിയും ശബ­രീ­ശ­ദര്‍ശനം നടത്തി

എന്‍.കെ പ്രേമ­ച­ന്ദ്രന്‍ എം.­പിയും തെല­ങ്കാന മന്ത്രിയും മുന്‍കേ­ന്ദ്ര­മ­ന്ത്രി­യു­മായ ഡോ.­എസ് വേണു­ഗോ­പാല ആചാരിയും ഞായ­റാഴ്ച രാത്രി ശബ­രീശ ദര്‍ശനം നട­ത്തി. പതി­നെട്ടാം പടി ചവി­ട്ടി­യാണ് എന്‍.കെ പ്രേമ­ച­ന്ദ്രന്‍ ദര്‍ശ­ന­ത്തി­നെ­ത്തി­യ­ത്. ഇരു­വരും ഹരി­വ­രാ­സനം കേട്ടാണ് മട­ങ്ങി­യ­ത്.


എക്‌സൈസ് റെ­യ്ഡ്: 34200 രൂപ പിഴ­യീ­ടാക്കി

മക­ര­വി­ള­ക്കിനു മുന്നോ­ടി­യായി സന്നി­ധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെ­ക്ടര്‍ കെ.പ്രദീപ് കു­മാ­റിന്‍െ­റ നേ­തൃ­ത്വത്തില്‍ നട­ത്തിയ റെയ്ഡില്‍ 34200 രൂപ പിഴ­യീ­ടാ­ക്കി. ജ­നു­വരി അഞ്ചു മുതല്‍ പത്ത് വരെ നട­ത്തിയ പരി­ശോ­ധ­ന­യി­ലാണ് പിഴ ചുമ­ത്തി­യ­ത്.­

മ­ര­ക്കൂ­ട്ടം,­ പാ­ണ്ടി­ത്താ­വളം, ശ­ര­ണ­സേ­തു,­ കൊ­പ്ര­ക്ക­ളം,­ ശ­രം­കു­ത്തി,­ ഭ­സ്മ­ക്കു­ളം,­ ഉ­രല്‍ക്കുഴി, പുല്‍മേ­ട്ടി­ലേ­ക്കുള്ള കാന­ന­പാത എന്നി­വി­ട­ങ്ങ­ളി­ല്‍ ശക്ത­മായി പെട്രോ­ളിംങ്ങ് നട­ത്തു­കയും കോപ്റ്റ നിയ­മ­പ്ര­കാരം 171 കേസു­കള്‍ രജി­സ്റ്റര്‍ ചെയ്യു­കയും ചെയ്തു. തൊ­ണ്ടി­മു­ത­ലു­കള്‍ ന­ശി­പ്പി­ക്കാ­നായി സ­ന്നി­ധാ­നം എ­ക്‌­സി­ക്യു­ട്ടീ­വ് മ­ജി­സ്‌­ട്രേ­റ്റ് മു­മ്പാ­കെ ഹാ­ജ­രാക്കി.

എ­ക്‌­സൈ­സ് ഇന്‍­സ്‌­പെ­ക്­ടര്‍­മാരാ­യ സുനില്‍ എം.കെ, ശ­ങ്കര്‍ എ.എസ്, അസി. എ­ക്‌­സൈ­സ് ഇന്‍­സ്‌­പെ­ക്­ടര്‍ എം.കെ. ഗോ­പി എ­ന്നി­വരും പ്രി­വന്‍­റീ­വ് ഓ­ഫീ­സര്‍­മാരും സിവില്‍ എ­ക്‌­സൈ­സ് ഉ­ദ്യോ­ഗ­സ്­ഥരും റെ­യ്­ഡു­കളില്‍ പ­ങ്കെ­ടുത്തു.


ഭക്തന്‍ മരിച്ചു

തമി­ഴ്‌നാട് കോയ­മ്പ­ത്തൂര്‍ മുപ്പ­രി­പാ­ളയം പള്ളടം സ്വ­ദേശി സുപ്പ­യ്യ­യുടെ മകന്‍ വെങ്കി­ടാ­ചലം (41) പമ്പ പാല­ത്തിന് സമീപം ഹൃദ­യാ­ഘാതം മൂലം മരി­ച്ചു. തീര്‍ത്ഥാ­ട­ക­രു­മായി വന്ന വാഹ­ന­ത്തിലെ ഡ്രൈവര്‍ ആയി­രു­ന്നു. പമ്പ ആശു­പ­ത്രി­യില്‍ എത്തി­ച്ചെ­ങ്കിലും ജീവന്‍ രക്ഷി­ക്കാ­നാ­യി­ല്ല. മൃത­ദേഹം നാട്ടി­ലേക്ക് കൊണ്ടു­പോയി.


മണി­ മു­ഴക്കി അ­യ്യ­നെ കാ­ണാന്‍ ഗണേ­ശ­നെത്തി

മധുര ജമ­ന്തി­പുരം സ്വദേശി ജി.എസ് ഗണേ­ശന്‍ ഇപ്രാ­വ­ശ്യവും ശ­രീ­രം മു­ഴുവന്‍ മണി­യു­മ­ണിഞ്ഞ് സന്നി­ധാ­ന­ത്തെ­ത്തി.­മ­ധു­ര­യില്‍ ഫാന്‍സി ഷോപ്പ് നട­ത്തുന്ന അയ്യപ്പ ഭക്ത­നായ ഗണേ­ശന്റെ തുടര്‍ച്ച­യായി ഇരു­പ­ത്ത­ഞ്ചാ­മത്തെ തവ­ണ­യാണ് ദര്‍ശ­ന­ത്തി­നെ­ത്തു­ന്ന­ത്. കഴി­ഞ്ഞ 15 പ്രാവ­ശ്യവും മധു­ര­യില്‍ നിന്ന് കുമളി വഴി 280 കിലോ മീറ്റര്‍ നട­ന്നാണ് ദര്‍ശ­ന­ത്തി­നെ­ത്തു­ന്ന­ത്.­ ധരി­ക്കുന്ന വസ്ത്ര­ത്തില്‍ മണി തുന്നി പിടി­പ്പിച്ച് ദേഹ­ത്ത­ണി­ഞ്ഞാണ് മൂന്നു വര്‍ഷ­മായി അയ്യ­പ്പ­ദര്‍ശ­ന­ത്തി­നായി ഈ ഭക്തന്‍ വരു­ന്നത്. ശബ്ദ­ത്തോടെ വേണം തന്നെ കാണാന്‍ വരു­ന്നത് എന്ന സ്വപ്ന­ത്തില്‍ അ­യ്യ­പ്പന്‍ തന്നോട് ആവ­ശ്യ­പ്പെട്ടുവെ­ന്നാണ് ഗണേ­ശന്‍ പറ­യു­ന്ന­ത്. 401 മണി­കള്‍ അണിഞ്ഞ വസ്ത്ര­ത്തിന് 20 കിലോ ഭാര­മാ­ണു­ള്ള­ത്. ദര്‍ശ­ന­ത്തിന് അയ്യ­പ്പന്‍ അ­നുവദി­ക്കുന്ന സമയം വരെ മുട­ങ്ങാതെ വരു­മെ­ന്ന് ഗണേ­ശന്‍ പറ­ഞ്ഞു.


"ശബ­രി­മ­ല­യില്‍ തങ്ക സൂര്യോ­ദ­യ­ം'

നാദ­സ്വ­ര­ത്തിന്റെ മാധു­ര്യവും ഭജ­നയുമായി തമിഴ് നാട്ടില്‍ നിന്നുള്ള അയ്യ­പ്പ­സംഘം സന്നി­ധാ­നം ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ കലാ­വി­രു­ന്നൊ­രു­ക്കി. ശ്രീ വീര­മണി ശബ­രീ­ഫൂട്ട് യാത്രാ പില്‍ഗ്രിംസ് ഗ്രൂപ്പ് ആണ് കലാ­പ­രി­പാടി അവ­ത­രി­പ്പി­ച്ചത്. നാ­ദ­സ്വ­ര­ത്തില്‍ പ്രശസ്ത അയ്യ­പ്പ ഭക്തി ഗാന­ങ്ങ­ളായ ശബ­രി­മ­ല­യില്‍ തങ്ക സൂര്യോ­ദ­യ­വും,­ ഗം­ഗ­യാറു പിറ­ക്കുന്നു ഹിമ­വന്‍ മല­യില്‍, പള്ളിക്കെ

ട്ട് ശബ­രി­മ­ലയ്ക്ക് എന്നീ ഗാന­ങ്ങ­ളു­മെല്ലാം ആയി­ര­ങ്ങള്‍ക്ക് നിര്‍വ്യ­തി­യേകി. തമിഴ് ഭക്തി­ഗാ­ന­ങ്ങളും സംഘം രണ്ടു മണി­ക്കൂര്‍ നേരം അവ­ത­രി­പ്പി­ച്ചു. 40 വര്‍ഷ­മായി ദര്‍ശ­ന­ത്തി­നെ­ത്തുന്ന തിരു­നെല്‍വേലി കട­യ­നെ­ല്ലൂ­രില്‍ നിന്നുള്ള സംഘം അച്ചന്‍കോ­വില്‍ വഴി എരു­മേലി കാന­ന ­പാ­ത­ വഴി 180 കിലോ മീറ്റര്‍ നട­ന്നാണ് ദര്‍ശ­ന­ത്തി­നായി എത്തു­ന്ന­ത്. അഞ്ച് കൊച്ചുമാളി­ക­പ്പു­റ­ങ്ങളും അഞ്ച് കൊച്ച് മണി­ക­ണ്ഠ­ന്മാരും അട­ങ്ങി­യ 108 പേരാണ് സന്നി­ധാ­നത്ത് കലാ­പ­രി­പാ­ടി­ക­ളൊ­രു­ക്കി­യ­ത്. നാദ­സ്വരം, തകില്‍ കലാ­കാ­ര­ന്മായ ഇ. രമേ­ഷ്, ­ആര്‍ സു­ബ്ര­ഹ്മണ്യന്‍,­ ആ­റു­മുഖവുമാണ് ഭജ­നയ്ക്ക് നേത്യത്വം നല്‍കി­യ­ത്.പി.­എസ് പളനി ഗുരു­സ്വാ­മി­യാണ് ഈ പ്രാവശ്യത്തെ ശബ­രീശ ദര്‍ശനം നയി­ച്ച­ത്.



സേഫ്‌സോണ്‍ പദ്ധതി മാതൃ­കാ­പരം : ജില്ലാ കള­ക്ടര്‍

ശബ­രി­മല തീര്‍ഥാ­ട­ന­വു­മായി ബന്ധ­പ്പെട്ട് റോഡു­സു­രക്ഷ ഉറ­പ്പാ­ക്കു­ന്ന­തിന് മോട്ടോര്‍ വാഹന വകുപ്പ് നട­പ്പാ­ക്കി­വ­രുന്ന സേഫ്‌സോണ്‍ പദ്ധതി മാതൃ­കാ­പ­ര­മെന്ന് ജില്ലാ കള­ക്ടര്‍ എസ്.­ഹ­രി­കി­ഷോര്‍. ദേശീയ റോഡു സുരക്ഷാ വാരാ­ച­ര­ണ­ത്തിന്റെ ജില്ലാ­തല ഉദ്ഘാ­ടനം പത്ത­നം­തിട്ട ആര്‍.ടി ഓഫീസ് കോണ്‍ഫ­റന്‍സ് ഹാളില്‍ നിര്‍വ­ഹി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. ശബ­രി­മല മണ്ഡ­ല­-­മ­ക­ര­വി­ളക്ക് സീസ­ണിലെ രണ്ടു­മാ­സ­ക്കാലം പത്ത­നം­തി­ട്ട, കോട്ട­യം, ഇടുക്കി ജില്ല­ക­ളിലെ വിവിധ റോഡു­കളെ ബന്ധ­പ്പെ­ടുത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ്‌സോണ്‍ പദ്ധതി നട­പ്പാ­ക്കുന്നത്.

ഇ­ല­വു­ങ്കലാണ് സേഫ്‌സോണ്‍ പദ്ധ­തി­യുടെ പ്രധാന കേന്ദ്രം. ഇവിടെ വിശാ­ല­മായ വര്‍ക്ക്‌ഷോപ്പും വാഹന കമ്പ­നി­ക­ളുടെ മെക്കാ­നി­ക്കു­ക­ളുടെ സേവ­നവും ലഭ്യ­മാ­ണ്. ജില്ല­യില്‍ റോഡ് സേഫ്റ്റി പാര്‍ക്ക് നിര്‍മി­ക്കാന്‍ കവി­യൂ­രി­ന­ടുത്ത് സ്ഥലം കണ്ടെ­ത്തി­യ­തായും ഇത് യാഥാര്‍ഥ്യ­മാകുന്ന­തോടെ ബോധ­വ­ത്ക്ക­രണ പരി­പാ­ടി­കള്‍ വിപു­ല­പ്പെ­ടു­ത്താ­നാ­വു­മെന്നും കള­ക്ടര്‍ പറ­ഞ്ഞു.

അശ്ര­ദ്ധ­യാണ് മിക്ക അപ­ക­ട­ങ്ങള്‍ക്കും കാര­ണ­മെന്ന് മുഖ്യ­പ്ര­ഭാ­ഷണം നട­ത്തിയ ജില്ലാ പോലീസ് മേധാവി ടി.­നാ­രാ­യ­ണന്‍ പറ­ഞ്ഞു. ജില്ല­യില്‍ കഴി­ഞ്ഞ വര്‍ഷം 119 പേരാണ് വാഹ­നാ­പ­ക­ട­ങ്ങ­ളില്‍ മര­ണ­പ്പെ­ട്ട­ത്.

റോഡു­സു­രക്ഷാ ബോധ­വ­ത്ക്ക­രണ ക്ലാസു­ക­ളി­ലൂടെയും റോഡുപയോ­ഗി­ക്കു­ന്ന­വ­രുടെ ശ്രദ്ധ­കൊണ്ടും മാത്രമേ റോഡ­പ­ക­ട­ങ്ങള്‍ കുറ­യ്ക്കാന്‍ കഴി­യു­വെന്ന് ചട­ങ്ങില്‍ അധ്യ­ക്ഷത വഹിച്ച പത്ത­നം­തിട്ട ആര്‍.­ടി.ഒ ആര്‍.­രാ­മ­ച­ന്ദ്രന്‍നാ­യര്‍ പറ­ഞ്ഞു. ജോയിന്റ് ആര്‍.­ടി.ഒമാരായ സുരേ­ഷ്കു­മാര്‍, ജോബ്, സജി പ്രസാ­ദ്, എം.­എം.­വി.ഐ റോഷന്‍ സാമു­വേല്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.


സന്നി­ധാ­നത്ത് നാലംഗ മോഷണ സംഘം പിടി­യില്‍

ശബ­രി­മല ദര്‍ശ­ന­ത്തി­നെ­ത്തിയ ഭക്ത­രില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ നാലംഗ മോഷ­ണ­സംഘം പോലീസ് പിടി­യി­ലാ­യി.ചെന്നൈ വാസാര്‍പടി സ്വദേ­ശി­ക­ളായ മാരി (29) ,കാ­ളി­ശെല്‍വന്‍ (27), മു­രു­കന്‍ (18), കാര്‍ത്തിക് (18) എന്നി­വ­രെയാണ് സന്നി­ധാനം പോലീ­സ് പരാതി ലഭിച്ച് അര­മ­ണി­ക്കൂ­റി­നു­ള്ളില്‍ പിടികൂടി­യ­ത്.

കര്‍ണ്ണാ­ടക സ്വദേ­ശി­യുടെ മൊബൈല്‍ ഫോണ്‍ കളവുപോയ­തിനെ തുടര്‍ന്ന് സന്നി­ധാനം പോലീ­സിന് ലഭിച്ച പരാ­തി­യാ­ലാണ് തൊണ്ടി മുതല്‍ സഹിതം പ്രതി­കളെ അറസ്റ്റ് ചെയ്ത­ത്. പരാ­തി­ക്കാരില്‍ നിന്നും ലഭിച്ച സൂച­ന­യുടെ അടി­സ്ഥാ­ന­ത്തില്‍ നട­ത്തിയ പരി­ശോ­ധ­ന­യില്‍ മാളി­ക­പ്പുറം ക്ഷേത്ര പരി­സ­ര­ത്തു­നി­ന്നു­മാണ് പ്രതി­കള്‍ പിടി­യി­ലാ­കു­ന്ന­ത്.­ഇവ­രില്‍ നിന്ന് പന്ത്ര­ണ്ടാ­യിരം രൂപയും ഏഴ് മൊബൈല്‍ ഫോണും വിവിധ രാജ്യ­ങ്ങ­ളുടെ വിദേശ കറന്‍സി­കളും കണ്ടെ­ടു­ത്തു.ചെന്നൈ­യില്‍ നിന്നും ദര്‍ശ­ന­ത്തി­നെ­ത്തിയ അമ്പ­തംഗ സംഘ­ത്തോ­ടൊ­പ്പ­മാണ് ഇവര്‍ കഴിഞ്ഞ ദിവസം ശബ­രി­മ­ല­യി­ലെ­ത്തു­ന്ന­ത്.­

ആദ്യ­മാ­യാണ് ഇവര്‍ ശബ­രി­മല മോഷ­ണ­കേ­ന്ദ്ര­മായി തിര­ഞ്ഞെ­ടു­ക്കു­ന്ന­ത്. ക്യ­ത്രി­മ­മായ തിരക്ക് സ്യഷ്ടിച്ച് പണവും വില­പ്പി­ടി­പ്പുള്ള വസ്തു­ക്കളും കവ­രു­ന്ന­തും ആളു­കളെ ആക്ര­മി­ക്കു­ന്നതുമാണ് ഇവ­രുടെ രീതി.­പ്രതി­കള്‍ തമി­ഴ്‌നാ­ട്ടില്‍ നിര­വധി ക്രിമി­നല്‍ കേസു­ക­ളില്‍ പങ്കാ­ളി­ക­ളാ­ണെന്ന് സന്നി­ധാനം പോലീസ് തമി­ഴ്‌നാട് പോലീസുമായി ബന്ധ­പ്പെ­ട്ട­പ്പോള്‍ അറി­യാന്‍ കഴിഞ്ഞു.­ ചെന്നൈ പുല­യ­ന്തോപ്പ് പോലീസ് പരി­ധി­യില്‍ പ്രതി­ക­ളി­ലൊ­രാ­ളായ മാരി­യുടെ പേരില്‍ രഞ്ജിത്ത് എന്ന­യാളെ കൊല­പ്പെ­ടു­ത്തിയ കേസും, ഏഴ് കൊല­പാ­തക ശ്രമ­വും,­ആറ് പിടി­ച്ചു­പ­റിയും നില­നില്‍ക്കു­ന്നു­ണ്ട്.­ കാളി ശെല്‍വന്‍ ഒരു കൊല­പാ­ത­ക­ശ്ര­മ­വും,­മൂന്ന് പിടി­ച്ചു­പ­റി­യും,­ഒരു പീഡിപ്പി­ക്കല്‍ ­കേ­സിലും പ്രതി­യാണ്.ഇവര്‍ ഗുണ്ടാ ആക്ട് പ്രകാരം ഒരു വര്‍ഷം തമി­ഴ്‌നാ­ട്ടില്‍ ജയി­ലില്‍ കിട­ന്നി­ട്ടു­ണ്ട്.കാര്‍ത്തി­ക്,­മു­രു­കന്‍ എന്നീ പ്രതി­കള്‍ ഒരു വര്‍ഷ­മായി ഇവ­രുടെ കൂട്ട­ത്തില്‍ കൂടു­കയും ഇവര്‍ക്കായി കള­വിന് സാഹ­ച­ര്യ­ങ്ങള്‍ ഒരു­ക്കു­ക­യു­മാണ് ചെയ്യു­ന്ന­ത്.സന്നി­ധാനം എസ്.­­െഎ.ബി വിനോ­ദ്കു­മാറിന്റെ നേത്യ­ത്വ­ത്തില്‍ സീനി­യര്‍ സിവില്‍ പോലീസ് ഓഫീ­സര്‍മാ­രായ പി.­പ്ര­സാ­ദ്,­പി.എ ഹരി­കു­മാര്‍, വാസു­ദേ­വ­കു­റു­പ്പ്, കെ.­സ­ന്തോ­ഷ്, വി.­ബി­ജു­കു­മാര്‍,­സി.­പി.ഒ മാരാ­യ­പി.കെ അജീഷ് കുമാര്‍,­ബിജു മാത്യു,­എ.­എ­സ്. ഗിരി­ജേ­ന്ദ്രന്‍, മനോജ് മുര­ളി, രവി­കു­മാര്‍ എന്നി­വര്‍ പ്രതി­കളെ പിടി­കൂ­ടിയ സംഘ­ത്തില്‍ ഉണ്ടാ­യി­രു­ന്നു.

മക­ര­വി­ള­ക്കിന് ആയിരം കെ.­എ­സ്.­ആര്‍.­ടി.സി ബസ്സു­കള്‍

മക­ര­വി­ളക്ക് ദിവ­സത്തെ തിരക്ക് നിയ­ന്ത്രി­ക്കു­ന്ന­തി­നായി കെ.­എ­സ്.­ആര്‍.­ടി.സി ആയിരം ബസ്സു­കള്‍ ക്രമീ­ക­രി­ച്ച­തായി പമ്പ കെ.­എ­സ്.­ആര്‍.­ടി.സി സ്‌പെഷ­്യല്‍ ഓഫീ­സര്‍ അറി­യി­ച്ചു. പമ്പ­-­നി­ല­യ്ക്കല്‍,­ പ­മ്പ­-­പ്ലാ­പ്പള്ളി ചെയിന്‍ സര്‍വ്വീ­സി­നായി 350 ബസ്സു­കളും ദീര്‍ഘ­ദൂര സര്‍വ്വീ­സു­കള്‍ക്കാ­യി 650 എണ്ണവും നിശ്ച­യി­ച്ചി­ട്ടു­ണ്ട്. അഞ്ച് വര്‍ഷ­ത്തില്‍ താഴെ പഴ­ക്ക­മുള്ള ബസ്സു­ക­ളാണ് സര്‍വ്വീസ് നട­ത്തു­ക.

ചെയിന്‍ സര്‍വ്വീ­സു­കള്‍ ത്രിവേണി ബി.­എ­സ്.­എന്‍.­എല്‍ ഓഫീസ് മുതല്‍ ചാല­ക്കയം വരെ ക്രമീ­ക­രി­ക്കും. വിള­ക്കിന് ശേഷം ഇവ രണ്ട് റൗണ്ട് ചെയിന്‍ സര്‍വ്വീസ് പൂര്‍ത്തി­യാ­ക്കിയ ശേഷം ദീര്‍ഘ­ദൂര സര്‍വ്വീ­സു­കള്‍ അയ­ച്ചു­തു­ട­ങ്ങും. പമ്പ ഗ്രൗണ്ടില്‍ ദീര്‍ഘ­ദൂര സര്‍വ്വീ­സു­കള്‍ക്കായി ഇരു­ന്നൂറ് ബസ്സു­കള്‍ ക്രമീ­ക­രി­ക്കും. പമ്പ­യില്‍ നിന്ന് സര്‍വ്വീ­സു­കള്‍ അയ­ക്കു­ന്ന­തി­ന­നു­സ­രിച്ച് പ്ലാപ്പ­ള്ളി­യില്‍ നിന്നും പത്ത­നം­തി­ട്ട­യില്‍ നിന്നും ക്രമ­മായി പമ്പ­യി­ലേക്ക് ബസ്സു­കള്‍ അയ­ച്ചു­തു­ട­ങ്ങും.

സര്‍വ്വീസ് കാര­്യ­ക്ഷ­മ­മാ­ക്കു­ന്ന­തി­നായി ഈ സ്ഥല­ങ്ങ­ളില്‍ കോ-­ഓര്‍ഡി­നേ­റ്റര്‍മാ­രെയും നിയ­മി­ച്ചു­ക­ഴി­ഞ്ഞു. പത്ത­നം­തി­ട്ട, കൊട്ടാ­ര­ക്ക­ര, തിരു­വ­ന­ന്ത­പു­രം, എറ­ണാ­കു­ളം, ഗുരു­വാ­യൂര്‍,­ഓ­ച്ചി­റ, കുമിളി, എരു­മേ­ലി തുട­ങ്ങിയ സ്ഥല­ങ്ങ­ളി­ലേ­ക്കും തെങ്കാശി, കോയ­മ്പ­ത്തൂര്‍, പള­നി, തേനി, ചെന്നൈ, ബംഗ­ളൂരു തുട­ങ്ങിയ അന്തര്‍സം­സ്ഥാന സര്‍വ്വീ­സു­കളും ഉണ്ടാ­കും. ബസ്സു­ക­ളുടെ സാങ്കേ­തിക സഹാ­യ­ത്തി­നായി ത്രിവേ­ണി, ചാല­ക്ക­യം,­അ­ട്ട­ത്തോ­ട്, നില­യ്ക്കല്‍, നാറാ­ണം­തോ­ട്, പ്ലാപ്പ­ള്ളി, പെരി­നാ­ട്, എന്നി­വി­ട­ങ്ങ­ളില്‍ കെ.­എ­സ്.­ആര്‍.­ടി.­സി, വാഹന നിര്‍മ്മാ­താ­ക്കള്‍ എന്നി­വ­രുടെ സാങ്കേ­തിക വിദ­ഗ്ദര്‍ ഉള്‍പ്പെ­ടെ­യുള്ള മൊബൈല്‍ വാനു­കള്‍ സജ്ജീ­ക­രി­ക്കും.
ശബരിമ­ല: മ­ക­ര­വിള­ക്ക് 15ന്; 21ന് ന­ട അ­ട­യ്ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക