Image

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 16 നു

പാര്‍ത്ഥസാരഥിപിള്ള Published on 10 January, 2016
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 16 നു
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായ രിതിയില്‍ 2016 ജനുവരി 16നു ആഘോഷിക്കുന്നു . മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്.  ജനുവരി 16 വരെയാണ് ശരണം വിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പ തൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുന്നത്. വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കുന്നത്.

രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പമ്പസദ്യകും ശേഷം ഇരുമുടി പൂജ സമരഭിക്കുകയാണ്. ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ചെണ്ട മേളത്തിന്റയും താലപൊലിയു ടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രo വലംവെച്ച് ക്ഷേത്രതിനുള്ളില്‍ പ്രവേശിക്കുന്നു. ഇതോട്പ്പം തന്നെ അയ്യപ്പന്‍ വിളക്കും വാസ്റ്റ് വിളക്കും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു. നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജന്‍ ഗ്രൂപ്പ്‌ന്റെ ഭജനയും ഭക്തരെ ഭക്തി യുടെ കൊടുമുടിയില്‍
എത്തിക്കും. പടി പൂജ, നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദിപരാധന, കര്‍പ്പൂരാഴിയും, അന്നദാനം എന്നിവയാണ്. ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു കൊടിയിറങ്ങും.

അയ്യപ്പഭക്തന്മാര്‍ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളീയത്തനിമയോടു കൂടിയുള്ള പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി കേരളത്തില്‍ നിന്ന് വന്നിട്ടുള്ള പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിര്‍വ്വഹിക്കുന്നു എന്നതാണ്.
വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ കേരളീയത്തനിമയിലുള്ള പൂജകള്‍ കാണുമ്പോള്‍ നമ്മള്‍ വിദേശത്തല്ല, കേരളത്തില്‍ തന്നെയാണെന്ന പ്രതീതിയുളവാകുന്നു.

കാലത്തിനും തോല്പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്. സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും അത് ചൈതന്യം വറ്റാതെ നിലനില്ക്കും . അതാണ് വ്രതശുദ്ധിയുടെ ആതിര നിവാലിലൂടെ മകരകുളിരും മഞ്ഞും മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലകാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം...ഒരേയൊരു രൂപം. ശ്രീ ശബരീശന്‍....അതിവിടെയാണ്.  അതാണെന്റെ ദേവാലയം. ശ്രീ ശബരീശന്‍ വാഴും ശബരിമല. അവിടെ ശരണ മന്ത്രങ്ങളുടെ നാളുകളുയര്‍ന്നു. പൊന്നു പതിനെട്ടാംപടിയില്‍ സഹസ്ര കോടികളുടെ തൃപ്പാദങ്ങള്‍ പതിയുകയായി.ദൈവം എന്നതു പുറത്തല്ല, തത്വമസിയുടെ (ഞാനും നീയും ഒന്നുതന്നെ) പൊരുളറിയിക്കുന്നത് നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ് വസിക്കുന്നത്, അതു നമ്മുടെ കര്‍മ്മധര്‍മ്മാദികള്‍ക്കനുസരിച്ചായിരിക്കും എന്ന് മാത്രം.

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ള, സെക്രട്ടറി ഡോ.പത്മജാ പ്രേം , ചെയര്‍മ്മാന്‍ വാസുദേവ് പുളിക്കല്‍, വൈസ് പ്രസിടന്റ്‌റ് ജനാര്‍ധനനന്‍ ഗോവിന്ദന്‍, ഗണേഷ് നായര്‍, ഡോ. പ്രേം, ജോഷി നാരായണന്‍, രാധാകൃഷ്ണന്‍, പി.കെ , രാജന്‍ നായര്‍ , നാരായണന്‍ നായര്‍ , രമണി പിള്ള , സുരേന്ദ്രന്‍ നായര്‍, ഗോപിക്കുട്ടന്‍ നായര്‍, സന്തോഷ് നായര്‍ , സുവര്‍ണ്ണ, രുക്മിണി നായര്‍, തങ്കമണി പിള്ള, ഓമനാ വാസുദേവ്, ബീനാ പ്രസന്നന്‍, പങ്കജം മേനോന്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം വഹിക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക