Madhaparam

പരുമല സെമിനാരിയിലെ അധിക സോളാര്‍ വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറി ഓര്‍ത്തഡോക്‌സ് സഭ മാതൃകയാകുന്നു

ഫാ. ജോണ്‍സണ്‍ പുഞ്ച­ക്കോണം

Published

on

പരുമല: പരുമല സെമിനാരി പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാറില്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറി. പ്രതിദിനം 25 കീലോവാട്ട്‌സ് വൈദ്യുതിയാണ് ഇവിടെ സോളാറിലൂടെ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ പരുമല സെമിനാരിയിലെ ആവശ്യത്തിന് ശേഷം വരുന്ന 18 കിലോവാട്ട്‌സ് വൈദ്യുതിയാണ് ദിനംപ്രതി വൈദ്യുതി വകുപ്പിന് കൈമാറികൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാതൃകയാകുന്നത് .

കേരളം മുഴുവന്‍ സോളാര്‍ എന്ന വിഷയം രാഷ്ടീയ വിവാദമായി കത്തി നില്‍ക്കുമ്പോഴും, ആഗോള താപവ്യതിയാനത്തില്‍ വന്ന മാറ്റം മൂലം ലോകം ഇന്ന് വലിയ ഭീഷണി നേരിടുമ്പോള്‍ െ്രെകസ്തവ സഭകള്‍ക്ക് എന്ത് സംഭാവന നല്‍കാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്,, അസിസ്റ്റന്‍റ് മാനേജര്‍ എ.ജി. ജോസഫ് റമ്പാന്‍ മുന്‍ സെമിനാരി മാനേജര്‍ ഔഗേന്‍ റമ്പാന്‍, കെ.എസ്.ഇ.ബി. എക്‌സിക്ക്യൂട്ടിവ് എഞ്ചിനിയര്‍ പ്രസന്നകുമാരി, ജോണ്‍ ജേക്കബ് വള്ളക്കാലില്‍ എന്നിവര്‍ പ്രസംഗിച്ചു. 2003­ല്‍ 30 ലക്ഷം രൂപാ മുടക്കിയാണ് ഇവിടെ സോളാര്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഒരു ആരാധനാലയത്തില്‍ നിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത് ഇതാദ്യമായിട്ടാണ്.

എല്ലാവരും കെഎസ്ഇബിയില്‍ നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങുകയെന്ന് പതിവ് തെറ്റിക്കുകയാണ് പരുമല സെമിനാരി. സെമിനാരിയില്‍ ഉദ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഇനി കെഎസ്ഇബിക്ക് അങ്ങോട്ട് നല്‍കും. പള്ളിയില്‍ സ്ഥാപിച്ച സോളാര്‍ പാനലില്‍ നിന്ന് പ്രതിദിനം കിട്ടുന്ന 25 കിലോവാട്ട് വൈദ്യുതിയില്‍ മിച്ചമാണ് കെഎസ്ഇബി ഏറ്റെടുക്കുന്നത്.

വൈദ്യുതി ബില്ല് ലക്ഷം രൂപ കടന്നതോടെയാണ് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന തീരുമാനത്തിലേക്ക് പരുമല സെമിനാരി എത്തിയത്. 25 ലക്ഷം രൂപ മുടക്കി പള്ളിമേടക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. പ്രദിദിന ഉദ്പാദനം 25 കിലോവാള്‍ട്ട്. പള്ളിയുടെ ആവശ്യം കഴിഞ്ഞ് ശരാശരി 18 കിലോവാട്ട് കെഎസ്ഇബിക്ക് നല്‍കും. പാനല്‍ സ്ഥാപിച്ചതിന്‍റെ ചെലവ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം സോളാര്‍ വൈദ്യുതി പരുമലക്ക് ആദായം നല്‍കിത്തുടങ്ങുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

2013ലാണ് പ്ലാന്‍റ് കമ്മീഷന്‍ ചെയ്യ്ത. അന്നുമുതല്‍ പള്ളിയുടെ ആവശ്യത്തിന് വൈദ്യുതി കിട്ടുന്നുണ്ട്. എന്നാല്‍ നിസ്സാര സാങ്കേതിക തടസങ്ങളുടെ പേരില്‍ സോളാര്‍ വൈദ്യുതി വിലക്കെടുക്കാന്‍ കെഎസ്ഇബി തയ്യാറായിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി പാഴാകുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് നടപടികള്‍ വേഗത്തിലാ­യത്.

Facebook Comments

Comments

  1. നാരദന്‍

    2016-01-09 12:43:03

    ചാണ്ടിയുടെ  സഭയില്‍  സരിത കയറി  എന്നു തോന്നുന്നു 

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

View More