Image

ചൈന സ്വന്തം കാന്തിക തീവണ്ടി പുറത്തിറക്കി

Published on 21 January, 2012
ചൈന സ്വന്തം കാന്തിക തീവണ്ടി പുറത്തിറക്കി
ബെയ്ജിംഗ് : പാരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്ന കാന്തിക തീവണ്ടി ചൈന സ്വന്തമായി നിര്‍മിച്ചു പുറത്തിറക്കി. ചൈനയിലെ ഒരു ലോക്കോമോട്ടീവ് കമ്പനിയാണ് മൂന്ന് കോച്ചുകളുള്ള കാന്തിക തീവണ്ടി നിര്‍മിച്ചു പുറത്തിറക്കിയത്. 600 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീവണ്ടിക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ പരമാവധി വേഗതിയില്‍ സഞ്ചരിക്കാനാകും.

കല്‍ക്കരി, ഡീസല്‍, ഇലക്ട്രിക്കല്‍ എന്‍ജിന്‍ തീവണ്ടികള്‍ ഉയര്‍ത്തുന്ന പരിസരമലിനീകരണത്തെക്കാള്‍ കുറവായിരിക്കുമെന്ന പ്രത്യേകതയും കാന്തിക തീവണ്ടിക്കുണ്ട്. മലനിരകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലും നഗരഗതാഗതത്തിനും ഇതുപയോഗിക്കാം. മറ്റ് തീവണ്ടികളെ അപേക്ഷിച്ച് ഇവയ്ക്ക് നിര്‍മാണച്ചെലവും കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. മറ്റ് തീവണ്ടികള്‍ നിര്‍മിക്കുന്നതിന്റെ 75 ശതമാനം മാത്രമാണ് ഇവയുടെ നിര്‍മാണച്ചെലവ്. ചൈനയില്‍ ഷാംഗ്ഹായ് നഗരത്തില്‍ കാന്തിക തീവണ്ടി ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്‌ടെങ്കിലും ഇത് ജര്‍മന്‍ നിര്‍മിതമാണ്.

തലസ്ഥാനമായ ബെയ്ജിംഗില്‍ പുതിയ കാന്തിക തീവണ്ടിപാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഇത് സഞ്ചാരയോഗ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക