Image

ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 08 January, 2016
ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചു
ഷിക്കാഗോ: പതി­നെട്ടാം നൂറ്റാ­ണ്ടില്‍ സഭ­യിലും സമൂ­ഹ­ത്തിലും ദീര്‍ഘ­വീ­ക്ഷ­ണ­ത്തോ­ടൂ­കൂടി, വലിയ മാറ്റ­ങ്ങള്‍ക്ക് തുട­ക്ക­മിട്ട നന്മ­നി­റഞ്ഞ നവോ­ത്ഥാന നായ­ക­നും, സി.­എം.­ഐ, സി.­എം.സി സഭാ സ്ഥാപ­ക­നു­മായ വിശുദ്ധ ചാവറ കുര്യാ­ക്കോസ് ഏലി­യാ­സ­ച്ചന്റെ തിരു­നാള്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ ഭക്ത്യാ­ദ­ര­പൂര്‍വ്വം ജനു­വരി 3-ന് രാവിലെ 11 മണി­യുടെ വിശുദ്ധ കുര്‍ബാ­ന­യില്‍ ആഘോ­ഷി­ച്ചു.

കത്തീ­ഡ്രല്‍ സഹ വികാരി ഫാ. സെബി ചിറ്റി­ല­പ്പള്ളി തിരു­നാള്‍ കുര്‍ബാ­നയ്ക്ക് മുഖ്യകാര്‍മി­കത്വം വഹി­ച്ചു. കത്തീ­ഡ്രല്‍ വികാരി ഫാ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍, ഫാ. ജോസഫ് അറ­യ്ക്കന്‍ വി.സി എന്നി­വര്‍ സഹ­കാര്‍മി­ക­രാ­യി­രു­ന്നു.

ഫാ. സെബി ചിറ്റി­ല­പ്പള്ളി തന്റെ വച­ന­സ­ന്ദേ­ശ­ത്തില്‍ വി. ചാവ­റ­യ­ച്ചന്‍ സഭ­യ്ക്കു­വേണ്ടി ജീവി­തത്തെ മുഴു­വന്‍ സമര്‍പ്പിച്ച കര്‍മ്മ­യോ­ഗി­യായ ഒരു പുണ്യാ­ത്മാവും വന്ദ്യ­വൈ­ദീ­കനും ആയി­രുന്നു എന്നു വിശേ­ഷി­പ്പി­ച്ചു.

മറ്റു­ള്ള­വര്‍ക്ക് നന്മ ചെയ്യു­ന്നി­ല്ലെ­ങ്കില്‍ ക്രൈസ്തവ ജീവിതം അര്‍ത്ഥ­ശൂ­ന്യ­മാ­ണെന്ന് തുടരെ പ്രസം­ഗി­ക്കു­കയും അതിനു സാക്ഷ്യ­ജീ­വി­ത­മാ­കു­കയും ചെയ്ത ധന്യ­ത­യാര്‍ന്ന ദൈവ­നി­യോ­ഗ­ത്തിന്റെ വശ്യ­മായ വിശു­ദ്ധി­യുടെ പരി­വേ­ഷ­മായ വി. ചാവ­റ­യ­ച്ചന്റെ തിരു­നാ­ളി­നോ­ട­നു­ബ­ന്ധിച്ച് വച­ന­സ­ന്ദേ­ശം, വിശു­ദ്ധന്റെ തിരു­സ്വ­രൂപം വഹി­ച്ചു­കൊ­ണ്ടുള്ള ഭക്തി­നിര്‍ഭ­ര­മായ പ്രദ­ക്ഷി­ണം, തിരു­ശേ­ഷിപ്പ് വന്ദി­ക്കല്‍, ലദീ­ഞ്ഞ്, നേര്‍ച്ച വിത­ര­ണം, സ്‌നേഹ­വി­രുന്ന് എന്നി­വ­യു­ണ്ടാ­യി­രു­ന്നു.

തിരു­നാ­ളി­നോ­ട­നു­ബ­ന്ധി­ച്ചുള്ള എല്ലാ ആത്മീയ ശുശ്രൂ­ഷ­കള്‍ക്കും വികാരി ഫാ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പി­ലും, സഹ വികാരി ഫാ. സെബി ചിറ്റി­ല­പ്പ­ള്ളിയും നേതൃത്വം നല്‍കി. ജോസ് കട­വില്‍, ചെറി­യാന്‍ കിഴ­ക്കേ­ഭാ­ഗം, ജോമി എന്നി­വ­രുടെ നേതൃ­ത്വ­ത്തി­ലുള്ള അടുക്കും ചിട്ട­യു­മുള്ള ലിറ്റ­റര്‍ജി ക്രമീ­ക­ര­ണ­ങ്ങ­ളും, കുഞ്ഞു­മോന്‍ ഇല്ലി­ക്ക­ലിന്റെ നേതൃ­ത്വ­ത്തി­ലുള്ള കത്തീ­ഡ്രല്‍ ഗായ­ക­സംഘം ആല­പിച്ച ഗാന­ങ്ങളും തിരു­നാള്‍ ഭക്തി­സാ­ന്ദ്ര­മാ­യി. തിരു­നാള്‍ ആഘോ­ഷ­ങ്ങളെ കൂടു­തല്‍ മോടി­യാ­ക്കു­ന്ന­തിനു കൈക്കാ­ര­ന്മാ­രായ പോള്‍ പുളി­ക്കന്‍, മനീഷ് ജോസ­ഫ്, ഷാബു മാത്യു, ആന്റണി ഫ്രാന്‍സീസ് എന്നി­വര്‍ നേതൃത്വം നല്‍കി. കത്തീ­ഡ്രല്‍ ഇട­വ­ക­യിലെ ഏതാനും കുടും­ബ­ങ്ങ­ളാണ് ഈവര്‍ഷത്തെ തിരു­നാള്‍ ഏറ്റെ­ടുത്ത് നട­ത്തി­യ­ത്. ആന്റണി ഫ്രാന്‍സീസ് വട­ക്കേ­വീട് അറി­യി­ച്ച­താ­ണി­ത്.
ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചുഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരു­നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക