Image

സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായി

ബിജു ചെറി­യാന്‍ Published on 08 January, 2016
സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായി
ന്യൂയോര്‍ക്ക്: ഐക്യവും സ്‌നേഹവും ഊട്ടി­യു­റ­പ്പി­ച്ചു­കൊണ്ട് സ്റ്റാറ്റന്‍­ഐ­ലന്റിലെ എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ക്രിസ്മ­സ്- പുതു­വ­ത്സ­രാ­ഘോഷം ഉജ്വ­ല­ വിജ­യ­മാ­യി. ഡിസം­ബര്‍ 26­-ന് ശനി­യാഴ്ച വൈകു­ന്നേരം ക്രിസ്ത്യന്‍ പെന്ത­ക്കോ­സ്തല്‍ ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ വച്ച് നട­ത്ത­പ്പെട്ട ആഘോഷ പരി­പാ­ടി­ക­ളില്‍ റവ.­ഫാ. ജോയിസ് പാപ്പന്‍ വിശി­ഷ്ടാ­തി­ഥി­യായി പങ്കെ­ടുത്ത് മുഖ്യ സന്ദേശം നല്‍കി.

എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ പ്രസി­ഡന്റ് റവ. മാത്യൂസ് ഏബ്ര­ഹാം, വൈദീ­ക­ശ്രേ­ഷ്ഠര്‍, എക്‌സി­ക്യൂ­ട്ടീവ് കമ്മി­റ്റി, കമ്മി­റ്റി­യം­ഗ­ങ്ങള്‍ എന്നി­വരെ വേദി­യി­ലേക്ക് സ്വീക­രിച്ച് ആന­യി­ച്ച­തോടെ ആഘോ­ഷ­പ­രി­പാ­ടി­കള്‍ക്ക് തുട­ക്ക­മാ­യി. ജോസ് വര്‍ഗീ­സ്, റോഷന്‍ മാമ്മന്‍ എന്നി­വര്‍ നേതൃത്വം നല്‍കിയ എക്യൂ­മെ­നി­ക്കല്‍ ക്വയര്‍ കരോള്‍ ഗാനം ആല­പി­ച്ചു. പൊതു­യോ­ഗ­ത്തിനു തുട­ക്ക­മായി ഏഴു­തി­രി­യിട്ട നില­വി­ള­ക്കില്‍ ഭദ്ര­ദീപം തെളി­യി­ച്ചു. സെക്ര­ട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം നേര്‍ന്നു­കൊണ്ട് പൊതു­സ­മ്മേ­ള­ന­ത്തിന്റെ അവ­താ­ര­ക­നായി പ്രോഗ്രാം കോര്‍ഡി­നേ­റ്റര്‍ ടോം തോമ­സിനെ സദ­സിനു പരി­ച­യ­പ്പെ­ടു­ത്തി. വര്‍ഷിപ്പ് കോര്‍ഡി­നേ­റ്റര്‍ റവ.­ഫാ. ചെറി­യാന്‍ മുണ്ട­യ്ക്ക­ലിന്റെ നേതൃ­ത്വ­ത്തില്‍ പ്രാരം­ഭ­മായി സംയുക്ത ആരാ­ധന നട­ന്നു. റവ.­ഫാ. ടി.­എ. തോമ­സ്, റവ.­ഫാ. മാത്യൂസ് ഏബ്ര­ഹാം, റവ. ഫാ. രാജന്‍ പീറ്റര്‍, റവ.­ഫാ. ജോയിസ് പാപ്പന്‍, റവ.­ഫാ. റോയി­സണ്‍ മേനോ­ലി­ക്കല്‍ എന്നി­വര്‍ സഹ­കാര്‍മി­ക­രാ­യി­രു­ന്നു. വിവിധ ഇട­വ­ക­ക­ളില്‍ നിന്നു­മുള്ള അംഗ­ങ്ങള്‍ ബൈബിള്‍ പാരാ­യണം നട­ത്തി. റവ.­ഫാ. മാത്യൂസ് ഏബ്രഹാം തന്റെ അധ്യക്ഷ പ്രസം­ഗ­ത്തില്‍ മല­ങ്കര ക്രൈസ്തവ പാര­മ്പര്യം പേറുന്ന നമ്മുടെ ഐക്യവും സ്‌നേഹവും കാത്തു­സൂ­ക്ഷി­ച്ചു­കൊണ്ട് ക്രൈസ്തവ സാക്ഷി­ക­ളാ­കേ­ണ്ട­തിന്റെ ആവ­ശ്യ­കത ചൂണ്ടി­ക്കാ­ട്ടി. ഈവര്‍ഷം നട­പ്പാ­ക്കാ­നുള്ള എല്ലാ സംരം­ഭ­ങ്ങള്‍ക്കും ഏവ­രു­ടേയും സഹ­ക­രണം അഭ്യര്‍ത്ഥി­ച്ചു­കൊണ്ട് യേശു­ക്രി­സ്തു­വിന്റെ തിരു­ജ­ന­ന­ത്തി­ലൂടെ മാന­വ­രാ­ശിക്കു കൈവന്ന സമാ­ധാ­നവും പ്രതീ­ക്ഷ­കളും നിറ­യുന്ന സന്തോ­ഷ­ക­ര­മായ ക്രിസ്മ­സും, ശുഭ­ക­ര­മായ പുതു­വര്‍ഷവും ഏവര്‍ക്കും അദ്ദേഹം നേര്‍ന്നു.

യേശു­ക്രി­സ്തു­വിനെ വിസ്മ­രി­ക്കുന്ന ക്രിസ്മസ് ആഘോ­ഷ­ങ്ങ­ളുടെ കാല­ഘ­ട്ട­ത്തി­ലാണ് നാം ജീവി­ക്കു­ന്ന­ത്. കച്ച­വ­ട­വ­ത്ക­രി­ക്ക­പ്പെ­ട്ടി­രി­ക്കുന്ന സീസണ്‍സ് ഗ്രീറ്റിം­ഗ്‌സില്‍ മന­പൂര്‍വ്വ­മായി ക്രിസ്തു­നാമം പുറ­ത്താ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ലോക­ത്തിന്റെ നാനാ­ഭാ­ഗ­ങ്ങ­ളില്‍ അനേ­കര്‍ യുദ്ധ ഭീതി­യി­ലും, ഭീക­രാ­ക്ര­മ­ണ­ങ്ങ­ളി­ലും, രോഗ­പീ­ഢ­ക­ളാ­ലും വേദ­ന­യില്‍ കഴി­യു­മ്പോള്‍ ഒത്തൊ­രു­മ­യോടെ സമാ­ധാ­ന­മായി ദൈവത്തെ ആരാ­ധി­ക്കു­വാന്‍ ലഭ്യ­മായ വന്‍കൃ­പയെ ഓര്‍ത്ത് നമുക്ക് സ്തുതി­ക്കാം. സമ്മാ­ന­ങ്ങള്‍ നേടു­മ്പോള്‍ ദൈവ­ത്തിന് എന്തുനാം പകരം നല്‍കു­ന്നു­വെന്ന് ചിന്തി­ക്ക­ണം. പ്രാര്‍ത്ഥ­ന­യാലും ആരാ­ധ­ന­യാലും സ്വയം വിന­യ­പ്പെട്ട് ദൈവ­ത്തിന് സമര്‍പ്പി­ക്കു­ന്ന­വ­രായി നാം മാറ­ണ­മെന്ന് റവ.­ഫാ. ജോയിസ് പാപ്പന്‍ ആഹ്വാനം ചെയ്തു. സമ്മേ­ള­ന­ത്തില്‍ ക്രിസ്മ­സ്- പുതു­വ­ത്സര സന്ദേശം നല്‍കി സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. കുഞ്ഞു­ങ്ങള്‍ക്ക് നല്ല മാതൃക നല്‍കുന്ന മാതാ­പി­താ­ക്ക­ളായി ജീവി­ക്കാന്‍ പ്രത്ജ്ഞാ­ബ­ദ്ധ­രാ­വ­ണ­മെന്ന് അദ്ദേഹം ഉത്‌ബോ­ധി­പ്പി­ച്ചു. സ്‌തോത്ര­കാഴ്ച സമര്‍പ്പ­ണ­ത്തിനുശേഷം വിവിധ ഇട­വ­ക­കള്‍ അവ­ത­രി­പ്പിച്ച കരോള്‍- കലാ­പ­രി­പാ­ടി­കള്‍ അര­ങ്ങേ­റി. ആഷ്‌ലി അവ­താ­ര­ക­യാ­യി­രു­ന്നു.

റവ.­ഫാ. മാത്യൂസ് ഏബ്രഹാം സ്‌തോത്ര­കാഴ്ച പ്രാര്‍ത്ഥ­ന­യും, റവ.­ഫാ. ടി.എ തോമസ് ആശീര്‍വാദ പ്രാര്‍ത്ഥ­നയും നട­ത്തി. റവ.­ഫാ. രാജന്‍ പീറ്റര്‍, റവ.­ഫാ. റോയി­സണ്‍ മേനോ­ലി­ക്കല്‍ എന്നി­വര്‍ ആശംസാ സന്ദേശം നല്‍കി. സാമു­വേല്‍ കോശി, രാജന്‍ മാത്യൂസ് എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ പ്രവര്‍ത്തിച്ച ഫുഡ് കമ്മിറ്റി ഒരു­ക്കിയ ഡിന്ന­റോ­ടു­കൂ­ടി­യാണ് ചട­ങ്ങുകള്‍ സമാ­പി­ച്ച­ത്. എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ ട്രഷ­റര്‍ പൊന്ന­ച്ചന്‍ ചാക്കോ നന്ദി പ്രകാ­ശി­പ്പി­ച്ചു. ബിജു ചെറി­യാന്‍ (പി.­ആര്‍.ഒ) അറി­യി­ച്ച­താ­ണി­ത്).
സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായിസ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായിസ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായിസ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായിസ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോഷം ഉജ്വ­ല­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക