Image

റവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കി

Published on 07 January, 2016
റവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കി
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പെട്ട ഡാളസ് സെന്റ് മേരീസ് പള്ളി വികാരി റവ.പാ.പോള്‍ തോട്ടക്കാടിന് പള്ളി മാനേജിങ്ങ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27ന്(ഞായര്‍) സമുചിതമായ യാത്രഅയപ്പ് ഒരുക്കി.
5 വര്‍ഷത്തെ വികാരിത്വ ശുശ്രൂഷയില്‍ നിന്നും സ്ഥലം മാറി പോകുന്ന ബ:അച്ചന്റെ മികവുറ്റ സേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ക്രമീകരിച്ച യാത്ര അയപ്പ് യോഗത്തിന് ശ്രീ.റ്റോം പുന്നന്റെ ശ്രുതിമധുരമായ ഗാനത്തോടെ ആരംഭം കുറിച്ചു. ശ്രീ.ജേക്കബ്ബ് സ്‌ക്കറിയ(സെക്രട്ടറി) സ്വാഗതമാശംസിച്ചു. കഴിഞ്ഞ 5 വര്‍ഷമായി പള്ളിയില്‍ നിലനിന്ന ശാന്തിക്കും, സമാധാനത്തിനും ബ: അച്ഛന്റെ നേതൃത്വം സുപ്രധാന പങ്കു വഹിച്ചതായി അദ്ദേഹം തന്റെ സ്വാഗതപ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
പാരീഷ്ഹാള്‍ നിര്‍മ്മാണം തുടങ്ങി പള്ളിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും, ആരാധനാലയത്തിന്റെ ശ്രദ്ധാപൂര്‍വ്വമായ പരിപാലനത്തിനുമായി, ബ:അച്ഛന്‍ കാണിച്ച ജാഗ്രത ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്താല്‍ അനുഗ്രഹകരമായി തീര്‍ന്ന, പള്ളിയുടെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി, ബ: അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രൗഢഗംഭീരമായ സില്‍വര്‍ ജൂബിലിയുടെ ചരിത്രനിമിഷങ്ങള്‍, അവിസ്മരണീയമാണെന്ന് വൈസ് പ്രസിഡന്റ് ശ്രീ.കെ.എല്‍.ജേക്കബ് ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
വിവിധ ഭക്തസംഘടനകളും, പള്ളി മാനേജിങ്ങ് കമ്മറ്റിയും അച്ചന് ഉപഹാരങ്ങളും പ്ലാക്കും സമര്‍പ്പിച്ചു.
സില്‍വര്‍ ജൂബിലി കമ്മറ്റിയിലും, പാരീഷ് ഹാള്‍ നിര്‍മ്മാണ കമ്മറ്റിയിലും, മുന്‍നിരയില്‍ പ്രവര്‍ത്തിച്ച തനിക്ക് ബ: അച്ചന്റെ സംഘടനാ പാടവവും, അഭിപ്രായ സമന്വയത്തിലൂടെ അംഗങ്ങളെ കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിനുള്ള പ്രത്യേകം കഴിവും നേരിട്ട് മനസ്സിലാക്കുവാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സില്‍വര്‍ ജൂബിലി കമ്മറ്റി കോര്‍ഡിനേറ്റര്‍ ശ്രീ.അലക്‌സ് മാത്യൂസ് സൂചിപ്പിച്ചു.
സണ്ടേസ്‌ക്കൂള്‍ പ്രതിനിധികള്‍ ശ്രീമതി. വിത്സി ഐസക്ക്, ജോണ്‍ ആന്‍ഡ്രൂസ്, റിജു വിലിപ്പില്‍(സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്), ശ്രീമതി. കുഞ്ഞുമോള്‍ ജേക്കബ്, രാജമ്മ മാത്യൂസ്(വനിതാ സമാജം), സാജുമോന്‍ മത്തായി(ക്വയര്‍), ജെറില്‍ സാജുമോന്‍, ജെന്‍സന്‍ കുര്യാക്കോസ്, ഷിബു കുരുവിള(യൂത്ത്‌ലീഗ്) എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ആശംസകള്‍ നേരുകയുണ്ടായി.

പള്ളി ഭരണസമിതിക്കു വേണ്ടി ശ്രീ.കെ.എല്‍ ജേക്കബ്ബ്(വൈസ് പ്രസിഡന്റ് ശ്രീ. യല്‍ദൊ ജേക്കബ്ബ്(ട്രഷറര്‍) എന്നിവര്‍ പ്രത്യേക പ്ലാക്ക് നല്‍കി അഭിനന്ദിച്ചു. ആത്മീയ കാര്യങ്ങളില്‍ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ വ്യതിചലിക്കാതെ പാരമ്പര്യവും തനിമയും നിലനിര്‍ത്തി, തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ കൃത്യനിഷ്ഠയായുള്ള, അച്ഛന്റെ ശുശ്രൂഷാരീതികളെ ശ്രീ.ജോര്‍ജ്കുട്ടി മത്തായി, ശ്രീ.ബേബി ജോണ്‍ എന്നിവര്‍ പ്രത്യേകം പരാമര്‍ശിച്ചു.

പള്ളിയില്‍ ഇന്ന് നിലനില്‍ക്കുന്ന സമാധാനവും ഒത്തൊരുമയും നിലനിര്‍ത്തി ഇടവകയുടെ പുരോഗതിക്കും, ഉന്നമനത്തിനും ആത്മീയ ഉണര്‍വ്വിനുമായി, ബ: വികാരിയോടൊപ്പം തുടര്‍ന്നും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് ബ:അച്ഛന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നോട് കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും കരുതലിനും താനെന്നും കടപെട്ടിരിക്കുമെന്നും ബ: അച്ചന്‍ സൂചിപ്പിച്ചു. റവ.ഫാ.ബിനു തോമസും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

റവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കിറവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കിറവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കിറവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കിറവ.ഫാ.പോള്‍ തോട്ടക്കാടിന് സ്നേഹനിര്‍ഭരമായ യാത്രഅയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക