Image

ഫിലഡല്‍ഡിയ ശ്രീനാരായണ മിഷന് പുതിയ നേതൃത്വം

ബിനോയി സൊബാസ്റ്റ്യന്‍ Published on 07 January, 2016
ഫിലഡല്‍ഡിയ ശ്രീനാരായണ മിഷന് പുതിയ നേതൃത്വം
ഫിലഡല്‍ഫിയ: ശ്രീനാരായണ ഗുരുദേവന്റെ വിപ്‌ളവാത്മകമായ മതാതീത ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞ മുന്നര ദശാബ്ദത്തിലേറെ കാലമായി ഫിലല്‍ഫിയയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മിഷന് പുതിയ നേതൃത്വം.

ശ്രീനിവാസന്‍ ശ്രീധരന്‍(പ്രസിഡന്റ്), യശോധര വാസുദേവന്‍ (വൈസ് പ്രസിഡന്റ്), ജയ്‌മോള്‍ ശ്രീധര്‍(ജനറല്‍ സെക്രട്ടറി), ബിന്ദു കൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), മ്യൂണിക് ഭാസ്ക്കര്‍(ട്രഷററര്‍), സുജിത് ശ്രീധര്‍(ജോയിന്റ് ട്രഷററര്‍), രോഷ്‌നി മഞ്ജുലാല്‍ (വിമന്‍സ്‌ഫോറം കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭരണ സമിതിയംഗങ്ങള്‍. അഡ്വ. കല്ലുവിള വാസുദേവന്‍, പ്രസന്ന റെജി എന്നിവരെ ഓഡിറ്റേഴ്‌സായി തിരഞ്ഞെടുത്തു.

ഫിലഡല്‍ഫിയിലെ ഗുരുദേവമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും ഗുരുദേവദര്‍ശനങ്ങളുടെയും അനുബന്ധ ആശയങ്ങളുടെയും ഒരു പഠനകേന്ദ്രം ആരംഭിക്കുവാനും അവ പ്രചരിപ്പിക്കുവാനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് പുതിയ കമ്മിറ്റിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ഫിലഡല്‍ഡിയ ശ്രീനാരായണ മിഷന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക