Image

മിനിയാപ്പോളീസില്‍ അയ്യപ്പമണ്ഡല പൂജ നടത്തി

സുരേഷ് നായര്‍ Published on 31 December, 2015
മിനിയാപ്പോളീസില്‍ അയ്യപ്പമണ്ഡല പൂജ നടത്തി
മിനിയാപ്പോളിസ്: മിനസോട്ടാ ഹിന്ദു ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അയ്യപ്പമണ്ഡല പൂജ നടത്തി. കലിയുഗവരദനായ ശ്രീ അയ്യപ്പന്റെ അനുഗ്രഹത്തിനായി തദവസരത്തില്‍ ധാരാളം ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്നു കേരളീയ ശൈലിയില്‍ പതിനെട്ടു പടികളോടെ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പടിപൂജയും പുഷ്പാഭിഷേകവും തദവസരത്തില്‍ നടന്നു. തുടര്‍ന്ന് ശ്രീമതി ലീലാ രാമനാഥനും സംഘവും അവതരിപ്പിച്ച ഭജനയും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടര്‍ ഇരുമുടിക്കെട്ടു നിറക്കുന്നതിന്റെ കാര്‍മ്മികത്വം വഹിച്ചു തുടര്‍ന്ന് ഇരുമുടിയോടെ ഭക്തജനങ്ങള്‍ അയ്യപ്പദര്‍ശനം നടത്തി. നെയ്യഭിഷേകവും നടന്നു. ശ്രീ രാമനാഥന്‍ അയ്യര്‍ പൂജാനടത്തിപ്പിന് നേതൃത്വം നല്‍കി. അന്നദാനത്തോടെ ചടങ്ങുകള്‍ സമാപിച്ചു. ജനുവരി പതിനഞ്ച് വൈകുന്നേരം മകരവിളക്ക് മഹോത്സവം നടത്തുന്നതാണെന്ന് രാമനാഥന്‍ അറിയിച്ചു. www.Hindumandirmn.org 

ഫോട്ടോ: അയ്യപ്പമണ്ഡല പൂജയില്‍ നിന്നുള്ള രംഗങ്ങള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക