Image

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷിച്ചു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 29 December, 2015
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഫാ. ജോസ്‌ലാഡ് കോയില്‍പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ആഘോഷിച്ചു. ജോമോന്‍ പണിക്കത്തറ, ജോര്‍ജ് പണിക്കര്‍, റെജിന പനിക്കത്തറ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമായി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ ജോസ് ആന്റണിയുടെ ക്രിസ്മസ് ഭക്തിഗാനത്തോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു.

ഷിക്കാഗോ ലാറ്റിന്‍കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ ക്രിസ്മസ് പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, 1984 ഡിസംബര്‍ മുതല്‍ സെന്റ് പാട്രിക് ചര്‍ച്ചില്‍ ആരംഭിച്ച, കഴിഞ്ഞ 31 വര്‍ഷമായി എല്ലാവര്‍ഷവും നടത്തുന്ന ഈ ക്രിസ്മസ് ആഘോഷം ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൂട്ടായ്മയെ ഉയര്‍ത്തിക്കാട്ടുന്നതായി.

മേരി ക്യൂന്‍ ഓഫ് ഹെവന്‍ പള്ളി വികാരി ഫാ. ജോസന്‍ സ്റ്റോണ്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. ജോസ്‌ലാഡ് കോയില്‍പറമ്പില്‍, ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ബേസില്‍ പെരേര, ജോര്‍ജ് പാലമറ്റം, ജേക്കബ് ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹെറാള്‍ഡ് ഫിഗുരേദോ, ഷീബ മെന്‍ഡസ്, നിതാ ജോണ്‍, ജോര്‍ജ് ഡിസില്‍വ എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളും, ജോര്‍ജ് പണിക്കര്‍, ജോസ് ആന്റണി, റെജീന പണിക്കര്‍, വിന്‍സ്റ്റന്‍ ഡിസില്‍വ, നിത & ജേക്കബ് ജോണ്‍ എന്നിവരുടെ പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതപരിപാടികള്‍ ഏവരേയും ആകര്‍ഷിച്ചു.

ബിനു അലക്‌സ്, യേശുദാസ് തോബിയാസ്, വിജയന്‍ വിന്‍സെന്റ്, ഷാജു ജോസഫ്, ആന്‍സണ്‍ ജോസഫ്, നെപ്പോളിയന്‍, ടോമി ചാണ്ടി, ഷേര്‍ളി കുറുപത്ത്, മാര്‍ഗരറ്റ് ഫിഗുരേദോ, സിയാ പുതുമന, കുഞ്ഞുമോള്‍, ജോര്‍ജ് കുറുപത്ത് എന്നിവര്‍ സ്‌നേഹവിരുന്നിനും കലാപരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഷാജു ജോസഫ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷിച്ചുഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക