Image

ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിക്ക് പുതിയ ആരാധനാലയം

നിബു വെള്ളവന്താനം Published on 28 December, 2015
ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിക്ക് പുതിയ ആരാധനാലയം
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭയും ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയനിലെ പ്രമൂഖ സഭകളിലൊന്നുമായ ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ആരാധനാലയം യാഥാര്‍ത്ഥ്യമായി. ഹോളിസിലുണ്ടായിരുന്ന സ്വന്തം കെട്ടിടത്തില്‍ നിന്നും ലെവി ടൗണില്‍ പുതുതായി വാങ്ങിയിരിക്കുന്ന സഭാ ആരാധനാലയത്തിലേക്ക് ജനുവരി 3 ന്­ പ്രവേശിക്കുന്നതായിരിക്കുമെന്നും അന്നു മുതലുള്ള സഭയുടെ എല്ലാ ശുശ്രൂഷകളും പുതിയ സ്ഥലത്തായിരിക്കും നടക്കുകയെന്നും സഭാ സെക്രട്ടറി ബ്രദര്‍ സാം തോമസ് അറിയിച്ചു.

പുതിയ ആരാധനാലയ സമര്‍പ്പണ പ്രതിഷ്ഠയും സ്‌തോത്ര ശുശ്രൂഷയും ഔദ്യോഗികമായി പിന്നീട് നടത്തപ്പെടും. സഭയുടെ സീനിയര്‍ ശുശ്രൂഷകനായി റവ. സാമുവേല്‍ ജോണ്‍ പ്രവര്‍ത്തിക്കുന്നു . പുതിയ സഭാ മന്ദിരത്തിന്റെ വിലാസം: 100 Peri wrinkle Rd, Levittown , New York 11756
ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിക്ക് പുതിയ ആരാധനാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക