Image

ബാള്‍ഡ്വിന്‍ ക്ഷേത്രത്തില്‍ ശാസ്താ പ്രീതിയും ഗുരുസ്വാമി പാര്‍ത്ഥ സാരഥി പിള്ളയ്ക്ക് അനുമോദനവും

ജോസ് കാടാപ്പുറം Published on 22 December, 2015
ബാള്‍ഡ്വിന്‍  ക്ഷേത്രത്തില്‍ ശാസ്താ പ്രീതിയും ഗുരുസ്വാമി പാര്‍ത്ഥ സാരഥി പിള്ളയ്ക്ക് അനുമോദനവും
 ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പദര്‍ശനത്തിനായിവരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെസവിധത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ്എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി. അയ്യപ്പന്‍ വിളക്കും ദര്‍ശിച്ച്  ദര്‍ശിച്ചു മടങ്ങിപ്പോക്കും കൂടി ആകുമ്പോള്‍ ഒരു ദര്‍ശനപുണ്യം ലഭിക്കുന്നു .ഇതിനെ സ്മരിക്കുന്ന അയ്യപ്പന്‍ വിളക്കുകള്‍ മലയാളി എവിടെ എല്ലാമുണ്ടോ അവിടെയെല്ലാം ഭക്തിസാന്ദ്രമായി കൊണ്ടാടുന്നു.

ഏറ്റവും കൂടുതല്‍ അയ്യപ്പന്‍ വിളക്കുകള്‍ പ്രവാസ ലോകത്ത് കൊണ്ടാടുന്നത് അമേരിക്കാന്‍ മലയാളികള്‍ക്കിടയിലാണ്. ഈ ശാസ്താ പ്രീതി അയ്യപ്പന്‍ വിലക്ക് മഹോത്സവം ഭക്തിപുരസരം ആഘോഷിക്കുന്ന അമേരിക്കയിലെ അയ്യപ്പന്‍ ക്ഷേത്രമാണ് ന്യൂ യോര്ക്കിലെ ബാള്‍ഡ് വിന്‍ ഷേത്രം.ഭഗവത് സന്നിധിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഡോക്ടര്‍ നൂറിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പൂജാരിമാരുടെ പ്രത്യേക പൂജാ വിധികളോടെ നടന്നു.
വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ഭക്തിഗാന സുധ അയ്യപ്പന്‍ വിളക്കിന് പത്തര മാറ്റായി തിളങ്ങി. നിരവധി  ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയ്‌ക്കൊപ്പം.വാസ്റ്റ് ചെയര്‍മാന്‍ വാസുദേവ് പുളിക്കന്‍, ഗണേഷ് നായര്‍, ഓമനാ വാസുദേവ്, തങ്കമണി പിള്ള , ഡോക്ടര്‍. പദ്മജ പ്രേം, ദീപന്‍ മഹാലിംഗം, കണ്ണന്‍. ടി, സുശീല്‍ കുമാര്‍, പങ്കജം  മേനോന്‍, രാജന്‍ നായര്‍, രുക്മിണി നായര്‍, രമണി പിള്ള , ഡോക്ടര്‍ പ്രഭാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നല്കി.

ഈ പ്രത്യേക ഉത്സവവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും സംഘത്തിന്റെയും ആത്മീയ പ്രവര്‍ത്തനങ്ങളെയും. അയ്യപ്പ തത്വ പ്രചാരണത്തിന്റെയും മേന്മകളെയും ശക്തിയെയും ഡോ: നുറി പ്രകീര്‍ത്തിച്ചു. വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെയും പൂജകളെയും മറ്റു സംഘടനകള്‍ മാതൃക ആണെന്നും ഡോക്ടര്‍ നുറി ശ്ലാഘിച്ചു.

പൂജാരിമാരുടെ  മന്ത്രോച്ചാച്ചാരനങ്ങളുടെയും ഭക്തരുടെ അനുഗ്രഹത്തോടും ഡോക്ടര്‍ നൂറി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയ്ക്ക് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. മാതൃകാ പരമായി വാസ്റ്റ് ന്യൂ യോര്‍ക്കിലും പരിസര പ്രദേശങ്ങളിലും  നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും നുറി ട്രസ്റ്റിന്റെ ഈല്ലാ സഹായവും ഉണ്ടാകുമെന്ന് ഡോക്ടര്‍ നുറി പറഞ്ഞു.

ഉപഹാരം ഏറ്റു വാങ്ങി മറുപടിപ്രസംഗത്തില്‍ ഗുരുസ്വാമി ലോക സമാധാനത്തിനും മാനുഷിക സാഹോദര്യത്തിനും മാനസികമായ മനുഷ്യന്റെ ഉയര്‍ച്ചയ്ക്കും വേണ്ടി  അയ്യപ്പ തത്വ പ്രചാരണമാണ് തന്റെ ജീവിത ലക്ഷ്യമെന്നും  അത് നിറവേറ്റുന്നത്തിനുള്ള ക്ഷേത്രമാണ് ന്യൂയോര്‍ക്കില്‍  പുതിയതായി ആരംഭിച്ച വെസ്റ്റ് ചെസ്റ്റരിലുള്‌ല അയ്യപ്പ ക്ഷേത്രമെന്നു ഗുരുസ്വാമി പ്രസ്താവിച്ചു.

ബാള്‍ഡ്വിന്‍  ക്ഷേത്രത്തില്‍ ശാസ്താ പ്രീതിയും ഗുരുസ്വാമി പാര്‍ത്ഥ സാരഥി പിള്ളയ്ക്ക് അനുമോദനവുംബാള്‍ഡ്വിന്‍  ക്ഷേത്രത്തില്‍ ശാസ്താ പ്രീതിയും ഗുരുസ്വാമി പാര്‍ത്ഥ സാരഥി പിള്ളയ്ക്ക് അനുമോദനവുംബാള്‍ഡ്വിന്‍  ക്ഷേത്രത്തില്‍ ശാസ്താ പ്രീതിയും ഗുരുസ്വാമി പാര്‍ത്ഥ സാരഥി പിള്ളയ്ക്ക് അനുമോദനവുംബാള്‍ഡ്വിന്‍  ക്ഷേത്രത്തില്‍ ശാസ്താ പ്രീതിയും ഗുരുസ്വാമി പാര്‍ത്ഥ സാരഥി പിള്ളയ്ക്ക് അനുമോദനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക