Image

എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തി

സി.എസ്.ചാക്കോ Published on 22 December, 2015
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 19th ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് വര്‍ണ്ണാഭമായി ആരംഭിച്ചു.

'O, Come, All Ye Faithful' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കത്തിച്ച തിരികളുമായി ക്വയര്‍ അംഗങ്ങള്‍ പള്ളിയിലേക്ക് പ്രവേശിച്ചതോടെ ഇടവകയുടെ ഈ വര്‍ഷത്തെ കരോളിന് തിരശ്ശീല ഉയര്‍ന്നു.

മി.ബെന്‍ ജേക്കബിന്റെ പ്രാരംഭപ്രാര്‍ത്ഥനക്കുശേഷം, ഡോ.മിന്നി ജോണ്‍ കടന്നുവന്ന വിശിഷ്ടാത്ഥികളേയും, ഇടവകജനങ്ങളേയും സ്വാഗതം ചെയ്തു.

വേദപുസ്തക വായനക്കുശേഷം, ക്വയര്‍ അംഗങ്ങള്‍ മധുരമനോഹരമായ ഗാനങ്ങള്‍ ആലപിച്ചു.
ഇടവകവികാരി റവ.സോണി ഫിലിപ്പ് അധ്യക്ഷപ്രസംഗം നടത്തി. ക്രിസ്തുമസ്സിന്റെ ശരിയായുള്ള അര്‍ത്ഥം ഉള്‍ക്കൊണ്ടു വേണം നാം അത് ആഘോഷിക്കുവാനെന്നും, എന്നാല്‍ പലപ്പോഴും ഇന്നത് ഒരു വെറും ആഘോഷമായി മാറിയിരിക്കുകയാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു. വിദ്വാന്മാര്‍ ഉണ്ണിയേശുവിനെ കാണാന്‍ വരുന്നത് പൊന്നും, മൂരും, കുന്തിരക്കവും കൊണ്ടാണ്. ഈ ക്രിസ്തുമസ് കാലയളവില്‍ നമ്മുടെ ജീവിതം തന്നെ ഒരു നല്ല സമ്മാനമായി കൊടുക്കുവാന്‍ ശ്രമിക്കണം. വിദ്വാന്മാര്‍ വന്നതുപോലെയല്ല യേശുവിനെ കണ്ടിട്ട് മടങ്ങിയത്. അവര്‍ വേറെ ദിശയിലാണ് അവിടെ നിന്നും സഞ്ചരിച്ചത്. ഉണ്ണിയേശുവിനെ കണ്ടതിനുശേഷം അവരുടെ ജീവിതം തന്നെ വ്യത്യസ്തമാകുന്നതായി കാണുന്നുവെന്നും, നമ്മുടെ ഓരോ ഭവനവും ക്രിസ്തു ജനിച്ച ഒരു പുല്‍ക്കൂടായി തീരട്ടെയെന്നും അച്ചന്‍ ആശംസിച്ചു.

പിന്നീട് ക്രിസ്തുമസ് സന്ദേശം നല്‍കിയ ഡോ.സാം റോസ്, വളരെ ഗഹനമായി ക്രിസ്തുവിന്റെ ജനനമരണത്തെക്കുറിച്ച് സംസാരിച്ചു. ദൈവം മനുഷ്യജന്മമെടുത്ത് യേശുക്രിസ്തുവായി ഈ ഭൂമിയില്‍ അവതരിച്ചതിനെപ്പറ്റിയും, എന്തുകൊണ്ടാണ് ആദമിനേയും, ഹൗവ്വയേയും തോട്ടത്തിന് പുറത്താക്കിയതെന്നും വിവരിച്ചു. തന്റെ പ്രസംഗത്തില്‍, Jesus is God, Religions  Cannot Save, Christ is the I am, He Was the MEMRA, LOGOS, Bibgos എന്നിവ വിശദമാക്കുകയും, How God become man, word personified and that become a tiny cell and He humbled and diea on cross.'  ഇതാണ് ക്രിസ്തുമസ്സിന്റെ ശരിയായ സന്ദേശം എന്നും ഉദ്‌ബോധിപ്പിച്ചു.

ക്രിസ്തുമസ് കരോളിനോടനുബന്ധിച്ചു സണ്ടേസ്‌ക്കൂള്‍ കുട്ടികളുടെ Nativity Scene, Santa യുടെ അകമ്പടിയോടെ House visit Group ന്റെ പാട്ടുകള്‍ എന്നിവയും ഉണ്ടായിരുന്നു.
ചര്‍ച്ച് ക്വയര്‍ ലീഡര്‍ Mr. Feby Varghese കടന്നുവന്ന എല്ലാവരോടും ഇടവകയുടേയും ക്വയര്‍ ഗ്രൂപ്പിന്റേയും പേരിലുള്ള നന്ദിയും സ്്‌നേഹവും അറിയിച്ചു.

പ്രാര്‍ത്ഥനക്കും, ആശിര്‍വാദത്തിനു ശേഷം 'Silent Nigth' എന്ന ഗാനത്തോടെ എബനേസര്‍ ഇടവകയുടെ ഈ വര്‍ഷത്തെ കരോളിന് തിരശ്ശീല വീണു. കടന്നു വന്ന എല്ലാവരും സ്‌നേഹ വിരുന്നിലും സംബന്ധിച്ചു.

സി.എസ്.ചാക്കോ, 
ഭദ്രാസന അസംബ്ലി മെമ്പര്‍

എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തിഎബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തിഎബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തിഎബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തിഎബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക