Image

കുട്ടികള്‍ക്കായുള്ള ത്രിദിന നോമ്പുകാല ധ്യാനം സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ ദേവാലയത്തില്‍ ഡിസംബര്‍ 11,12,13 തിയതികളില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 11 December, 2015
കുട്ടികള്‍ക്കായുള്ള ത്രിദിന നോമ്പുകാല ധ്യാനം സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ ദേവാലയത്തില്‍ ഡിസംബര്‍ 11,12,13 തിയതികളില്‍
ന്യൂജേഴ്‌സി: സെഹിയോണ്‍ കത്തോലിക് യൂത്ത് മിനിസ്ട്രി നയിക്കുന്ന യുവതീ യുവാക്കള്‍ക്കായുള്ള മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനശുശ്രൂഷ സോമര്‍സെറ്റിലെ സെന്‍റ് തോമസ്­ സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലായത്തില്‍ വെച്ച് വെള്ളി, ശനി, ഞായര്‍ (ഡിസംബര്‍ 11,12,13) തിയതികളിലായി നടത്തപ്പെടുന്നു. എട്ടാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഈ സ്വര്‍ഗ്ഗീയ വിരുന്നിന്‍റെ ധ്യാന ശുശ്രൂഷകള്‍ക്ക് പ്രമുഘ വചന പ്രഘോഷകരായ സെഹിയോണ്‍ കത്തോലിക് യൂത്ത് മിനിസ്ട്രിയിലെ ബഹു, ഫാ.ടോം തോമസ്­, ഐനീഷ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. 

ആദ്യ ദിവസത്തെ ധ്യാന ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ആരംഭിച്ചു 9 മണിയോടെ സമാപിക്കും. ശനിയാഴ്ചത്തെ ക്‌ളാസ്സുകള്‍ രാവിലെ 8­ നു തുടങ്ങി വൈകീട്ട് 5 മണിയോടെ സമാപിക്കും.ഞായറാഴ്ചത്തെ ക്‌ളാസ്സുകള്‍ രാവിലെ 8 ­നു ആരംഭിച്ച് വൈകീട്ട് 5 മണിക്ക് സമാപിക്കും.

നോമ്പിനൊരുക്കമായി കുഞ്ഞുങ്ങള്‍ക്കായി നടത്തപ്പെടുന്ന മൂന്നു ദിവസത്തെ ഈ ധ്യാന ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിപ്പാനുള്ള അവസരം വേണ്ടവിധം വിനയോഗിക്കണമെന്നു ബഹു. വികാരി അച്ചന്‍ സ്‌നേഹപുരസരം അറിയിക്കുന്നു. ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീ അമ്പതു ഡോളര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇനിയും രജിസ്‌റ്റെര്‍ ചെയ്യനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്. 

ഫാ. തോമസ്­ കടുകപ്പിള്ളില്‍ (വികാരി) 908 ­235­ 8449 
സബ്രീന അലക്‌സ് (908 ­462 ­2277)
ജോണ്‍ നെല്ലിക്കുന്നേല്‍ (848 ­391­ 0999)
കെവിന്‍ സ്റ്റീഫന്‍ (908 ­655 ­8574)
വിലീന വിന്‍സെന്‍റ് (908­ 839 ­5516)
വെബ് : www.stthomassyronj.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക