-->

VARTHA

പെര്‍ത്ത് ടെസ്റ്റ്: വാര്‍ണറിന് സെഞ്ച്വറി; ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

Published

on

പെര്‍ത്ത്: വെറും 69 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 161 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വാര്‍ണറുടെ ചൂടന്‍ ബാറ്റിങ്ങിന്റെ സഹായത്തോടെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 149 റണ്‍സെടുത്തിട്ടുണ്ട്. 

23 ഓവറില്‍ 6.47 എന്ന റണ്‍റേറ്റിലാണ് ഓസ്‌ട്രേലിയ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 80 പന്തില്‍ നിന്ന് 104 റണ്‍സുമായി വാര്‍ണറും 58 പന്തില്‍ നിന്ന് 40 റണ്‍സുമായി എഡ് കോവനുമാണ് ക്രീസില്‍. 13 ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും സഹായത്തോടെയാണ് വാര്‍ണര്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ സെഞ്ച്വറിയടിക്കുന്ന ഓപ്പണര്‍ എന്ന ലോക റെക്കോര്‍ഡ് ആണ് വാര്‍ണറുടെ പേരില്‍ കുറിക്കപ്പെട്ടത്. 

നേരത്തെ ഒരിക്കല്‍ കൂടി ബാറ്റ്‌സ്മാന്‍മാര്‍ ചതിച്ചതോടെ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 161 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റ് 73 റണ്‍സിന് നഷ്ടപ്പെട്ട് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ടീമിനായി പിന്നീട് കോലിയും(44) ലക്ഷ്മണും(31) ചേര്‍ന്ന് പൊരുതിയെങ്കിലും ചായയ്ക്ക് പിരിയുന്നതിന് രണ്ട് ഓവര്‍ മുമ്പ് കാര്യങ്ങള്‍ വീണ്ടും കൈവിട്ടു. മികച്ച ഫോമില്‍ കളിച്ചുവന്ന കോലി അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയില്‍ വാര്‍ണര്‍ക്ക് പിടികൊടുത്തു. പങ്കാളി പോയതോടെ സമ്മര്‍ദത്തിലായ ലക്ഷ്മണും പിന്നാലെ സ്ലിപ്പില്‍ ക്ലാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചു. അഞ്ചാം വിക്കറ്റില്‍ 67 റണ്‍സ് ഇരുവരും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. രണ്ട് വിക്കറ്റും വീഴ്ത്തിയത് സിഡിലാണ്. വാലറ്റത്ത് ആരും പൊരുതിയില്ല. 138ന് ആറ് എന്ന നിലയില്‍ നിന്ന് 161 ന് ആള്‍ഔട്ടായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ വെടിക്കെട്ട് താരം വീരേന്ദ്ര സെവാഗ് പൂജ്യനായി മടങ്ങി. ഹില്‍ഫനോസിന്റെ സ്വിങ് ചെയ്ത് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച സെവാഗിനെ സ്ലിപ്പില്‍ പോണ്ടിങ് പിടികൂടി. പിന്നാലെ ഒമ്പത് റണ്‍സുമായി ദ്രാവിഡും 15 റണ്‍സെടുത്ത് സച്ചിനും പവലിയനിലേക്ക് മടങ്ങി. 

അതുവരെ ഒരറ്റത്ത് പിടിച്ചുനിന്ന ഗംഭീറും പിന്നാലെ ഹില്‍ഫനോസിന്റെ പന്തില്‍ ഹഡ്ഡിന് പിടികൊടുത്ത് മടങ്ങി. 31 റണ്‍സായിരുന്നു ഗംഭീറിന്റെ സംഭാവന. സിഡിലിന്റെ പന്തില്‍ ദ്രാവിഡ് ബൗള്‍ഡാകുകയായിരുന്നു. കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളില്‍ ഏഴിലും ഇന്ത്യയുടെ വന്‍മതിലിന്റെ വിക്കറ്റ് തെറിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയുടെ ഉറച്ച പ്രതിരോധ ഭടനായി വാഴ്ത്തപ്പെടുന്ന ദ്രാവിഡ് തുടര്‍ച്ചയായി ബൗള്‍ഡാകുന്നത് അദ്ദേഹത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുകയാണ്. കഴിഞ്ഞ ഇന്നിങ്‌സുകളില്‍ സെഞ്ച്വറി നേടുമോ ഇല്ലയോ എന്ന ആകാംക്ഷ പങ്കുവെച്ചാണ് സച്ചിന്‍ പുറത്തായതെങ്കില്‍ ഇത്തവണ വളരെ വേഗം തന്നെ അദ്ദേഹം പവലിയനിലേക്ക് മടങ്ങി. 

തുടര്‍ച്ചയായ ബൗണ്ടറികളുമായി മികച്ച ഫോമിലാണെന്ന സൂചന നല്‍കിയ ശേഷമാണ് സച്ചിന്‍ ഹാരിസിന്റെ പന്തില്‍ എല്‍ബിഡബ്ലിയുവില്‍ കുടുങ്ങിയത്. റിവ്യുവിനെ എതിര്‍ത്തതിന് വീണ്ടും ഇന്ത്യ വില നല്‍കി. പന്ത് സച്ചിന്റെ ലെഗ്സ്റ്റമ്പിലാണ് പതിക്കുകയെന്ന് വ്യക്തമായിരുന്നെങ്കിലും പിച്ച് ചെയ്തത് ലൈനിന് പുറത്തായതിനാല്‍ റിവ്യുവില്‍ സച്ചിന് ജീവന്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ധോനിയും(12) പരാജയപ്പെട്ടു.

പുല്ലുനിറഞ്ഞ വാക്കയിലെ പിച്ചില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ബൗളിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പരമ്പരയില്‍ 20 ത്തിന് ഇന്ത്യ പിന്നിലാണ്. മെല്‍ബണില്‍ 122 റണ്‍സിന് പരാജയപ്പെട്ട ടീം സിഡ്‌നിയില്‍ ഇന്നിങ്‌സ് തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 

നാല് വിക്കറ്റുമായി ഹില്‍ഫനോസ് ഒരിക്കല്‍ കൂടി ഇന്ത്യയെ തകര്‍ത്തു. സിഡില്‍ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്്ത്തി.

അശ്വിനെ ഒഴിവാക്കി വിനയ്കുമാറിനെ കൂടി ഉള്‍പ്പെടുത്തി നാല് പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഓസീസും ഏക സ്പിന്നറായ ലയണിനെ ഒഴിവാക്കി സ്റ്റാര്‍ക്കിനെ അവസാന ഇലവനിലെടുത്തു. പരിക്കേറ്റ പാറ്റിന്‍സണ് പകരം ഹാരിസും കളിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി

ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

കോവിഡ് വ്യാപനം ; അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO

വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍, 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും; സ്പുട്‌നിക് വിതരണം അടുത്തയാഴ്ച

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂനമര്‍ദം: വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലര്‍ട്ട്

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു

കേരളത്തിലൂടെ ഓടുന്ന മൂന്ന് തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി; പുതിയ തീയതി ഒക്ടോബര്‍ 10

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, മരണം 90 ആയി; ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക

വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍

മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്എസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സൗമ്യയുടെ മൃതദേഹം ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും

സംസ്ഥാനത്ത് 97 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 39,955 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ

തുടര്‍ഭരണം ;കേരളത്തിലെ ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും അഭിനന്ദിച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം

ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷം ; മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു

സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്

കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് വിദഗ്ധസമിതി

View More